ഇന്ന് ഫാറ്റി ലിവർ ഇല്ലാത്ത ആളുകളുടെ എണ്ണം വളരെ കുറവാണ്. സംസാരിച്ചുകൊണ്ടിരിക്കുന്ന നമുക്കിടയിൽ തന്നെ ചിലപ്പോൾ ഫാറ്റി ലിവർ എന്നത് കോമൺ ആയിരിക്കാം. അതുകൊണ്ടുതന്നെ ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണം നാം തിരിച്ചറിഞ്ഞിരിക്കുന്നത് വളരെ നന്നായിരിക്കും. ഇത്തരത്തിലുള്ള തിരിച്ചറിവുകൾ ഉണ്ടെങ്കിൽ മാത്രമാണ് നമുക്ക് ഇവയ്ക്ക് വേണ്ട ചികിത്സകളും വിദഗ്ധമായി നൽകാനാവൂ.
ഫാറ്റി എന്ന ആ വാക്കിൽ നിന്നും തന്നെ കൊഴുപ്പ് ആണ് എന്ന് നമുക്ക് മനസ്സിലാക്കാം. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റിലിവർ എന്നത്. മനുഷ്യ ശരീരത്തിലെ സ്കിന്നിന് താഴെ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോഴാണ് പൊണ്ണത്തടി അഥവാ അമിതവണ്ണം എന്നിവയെല്ലാം ഉണ്ടാകുന്നത്. അമിതവണ്ണം ഉണ്ടാകുന്ന സമയത്ത് നമ്മുടെ ശരീരത്തിന് നല്ല ആരോഗ്യകരമായ പ്രവർത്തിക്കുന്നത്. അതുപോലെതന്നെയാണ് കരളിന് അമിതവണ്ണം ഉണ്ടാകുമ്പോൾ കരളിന്റെ പ്രവർത്തനങ്ങൾക്ക് തകരാറുകൾ സംഭവിക്കുന്നു.
ഒരു മനുഷ്യ ശരീരത്തിലെ കരള് ചെയ്യുന്ന പ്രവർത്തി എന്നത് നമ്മുടെ ശരീരത്തിലുള്ള അനാവശ്യമായ ദ്രാവകരൂപത്തിലുള്ള വേസ്റ്റുകൾ ശരീരത്തിന് പുറത്തേക്ക് തള്ളുന്ന പ്രവർത്തിയാണ്. കരളിന്റെ ആരോഗ്യത്തിന്കോട്ടം തട്ടുന്ന സമയത്ത് ഈ പ്രവർത്തിക്കും കോട്ടം സംഭവിക്കുകയും, കെമിക്കൽ പോലുള്ള വിഷ പദാർത്ഥങ്ങൾ എല്ലാം തന്നെ ശരീരത്തിൽ തന്നെ അവശേഷിക്കുകയും.
ഇത് മറ്റ് രോഗാവസ്ഥകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നാം ഒഴിവാക്കിയാൽ തന്നെ ശരീരത്തിൽ കൊഴുപ്പ് അഴിഞ്ഞുകൂടുന്നതും ഒരു പരിധിവരെ ഒഴിവായി കിട്ടും. ദിവസവും നല്ല രീതിയിൽ തന്നെ വ്യായാമം ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കുക.