മുട്ടുവേദന എന്നത് സാധാരണയായി നാം കണ്ടുവരുന്ന ഒരു അസുഖമാണ്.പ്രധാനമായും ഈ മുട്ട് വേദനയ്ക്ക് കാരണമാകുന്നത് പ്രായം തന്നെയാണ്. 50 വയസ്സിനുശേഷം ഏതൊരു വ്യക്തിക്കും ഉണ്ടാകാവുന്ന ഒന്നാണ് മുട്ടുവേദന. 50 വയസ്സിന് ശേഷം നമ്മുടെ ജീവിതശൈലി അതിനനുസൃതമായി നിയന്ത്രിക്കുക എന്നതാണ് ഇതിന് പ്രതിവിധിയായി ചെയ്യാവുന്ന പ്രഥമകാര്യം. മുട്ടുവേദന മൂലം അല്പ ദൂരം നടക്കാൻ പോലും സാധിക്കാത്ത ആളുകളെ നമുക്കിടയിൽ തന്നെ കാണാനാകും.
മുട്ടുവേദന ആദ്യ ലക്ഷണമായി ഇരുന്ന് എഴുന്നേൽക്കാനും സ്റ്റെപ്പുകൾ കയറാനും സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാക്കാറ് ഇത് ആദ്യ സ്റ്റേജിലാണ് കാണപ്പെടുന്നത്. രണ്ടാമത്തെ സ്റ്റേജിലേക്ക് എത്തുമ്പോൾ കൂടുതൽ ദൂരം വേഗത്തിൽ നടത്താൻ കഴിയാതെ വരികയും കയറ്റങ്ങൾ കയറാൻ സാധിക്കാതെ വരികയും ചെയ്യുന്നു. കൂടുതൽ ഗുരുതരമായ സ്റ്റേജിലേക്ക് എത്തുമ്പോൾ ഒരു അടി പൊലും നടക്കാൻ സാധിക്കാതെ വരികയും വീൽചെയറുകളിൽ ഇരിക്കേണ്ടതായി വരികയും ചെയ്യാറുണ്ട്.
ഇത്തരം ക്രിട്ടിക്കൽ ആയ സാഹചര്യങ്ങളിലേക്ക് എത്തുമ്പോൾ മുട്ടുമാറ്റി വയ്ക്കൽ ശസ്ത്രക്രിയയാണ് പ്രധാനമായും ചെയ്യേണ്ടത്. പലർക്കും ഈ മുട്ട് മാറ്റിവയ്ക്കാൻ ശസ്ത്രക്രിയയെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. അതുകൊണ്ടുതന്നെ ആളുകൾ ഇതിനെക്കുറിച്ച് അറിയാനും ഇതിനുവേണ്ടി തയ്യാറാകാനും മടിക്കാറുണ്ട്.
എന്നാൽ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നതിലൂടെ മുട്ട് പൂർണമായും മുറിച്ചു മാറ്റുക എന്ന പ്രവർത്തിയല്ല ചെയ്യുന്നത്. മുട്ടിനും കാലിന്റെ തുടയെല്ലുകൾക്കും ഇടയിലുള്ള തരൂണാസ്തിക്ക് ഒരു കവറിങ് കൊടുക്കുകയാണ് ചെയ്യുന്നത്. ഇത് ചെയ്യുന്നതിലൂടെ ആ വ്യക്തിയുടെ വേദനകൾ പൂർണമായും മാറി കിട്ടുകയും, 15 വർഷത്തേക്ക് ഇതിന്റെ കാലാവധി നീട്ടി കിട്ടുകയും ചെയ്യുന്നു.