നാം ഓരോരുത്തരുടെയും സന്തോഷകരമായ ജീവിതത്തിനിടയ്ക്ക് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുടെ ഒരു കാരണം എന്നത് കണ്ണേറ് തന്നെയാണ്. നമുക്ക് ചുറ്റുമായി നമ്മെ ഇഷ്ടപ്പെടാത്ത അല്ലെങ്കിൽ നമ്മുടെബന്ധത്തിലുള്ള ആളുകൾ തന്നെയോ നമുക്കെതിരായി ചിന്തിക്കുകയോ നമുക്ക് എതിരായി എന്തെങ്കിലും പ്രവർത്തികൾ ചെയ്യുകയോ ചെയ്യുമ്പോൾ, നമുക്ക് സന്തോഷകരമായ ഒരു ജീവിതത്തിന് തടസ്സങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് നമ്മൾ ചില ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്.
പ്രധാനമായും മാനസികമായ അസ്വസ്ഥതകളാണ് കാണപ്പെടാറ്. ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധ കൊടുക്കാൻ സാധിക്കാതെ വരുന്നതും ഇതിന്റെ ഭാഗമായിട്ടാണ്. അതുപോലെതന്നെ രാത്രിയിൽ നല്ലപോലെ ഉറങ്ങാൻ സാധിക്കാതെ വരാറുണ്ട്. അനാവശ്യമായി തന്നെ ദുഃഖം അനുഭവപ്പെടുന്നതും ഇതിന്റെ ഭാഗമാണ്. ജീവിതത്തിൽ ദുഃഖിക്കേണ്ടതായിട്ടുള്ള ഒരു കാരണങ്ങളുമുണ്ടായിരിക്കില്ല എല്ലാ ഐശ്വര്യങ്ങളും ദൈവം നൽകിയിരിക്കും.
എന്നിട്ടും ഒരു ദുഃഖഭാവം നമ്മൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഇത് മറ്റുള്ളവരുടെ കണ്ണേറു മൂലം തന്നെയാണ്. നിങ്ങൾക്ക് ഏതെങ്കിലും കാരണവശാൽ എങ്ങനെ ഉണ്ടായിട്ടുണ്ട് എങ്കിൽ ഇതിനുള്ള പ്രതിവിധിയും വീട്ടിൽ തന്നെ ചെയ്യാം. പ്രധാനമായും ചെറിയ കുഞ്ഞുങ്ങൾക്ക് ഇത്തരത്തിലുള്ള ദൃഷ്ടിദോഷം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം ദൃഷ്ടി ദോഷങ്ങളെ അകറ്റുന്നതിനായി നിങ്ങൾ ഉറങ്ങുന്നതിന് മുൻപായി നിലവിളക്ക് വെച്ച് പ്രാർത്ഥിച്ച ശേഷം.
ഒരു ചെറുനാരങ്ങയെ രണ്ടു കഷണങ്ങളാക്കി മുറിച്ച് ഇതിലെ ഓരോ കഷണം കൊണ്ടും കണ്ണേറ് ഏറ്റിട്ടുള്ള വ്യക്തിയെ മൂന്ന് തവണ ഉഴിഞ്ഞു എടുക്കാം. ചെറിയ കുഞ്ഞുങ്ങൾ ആണെങ്കിൽ അവരുടെ മാതാപിതാക്കൾക്ക് ഇത് ചെയ്യാം അല്ലെങ്കിൽ സ്വയമേ ചെയ്യുകയാണ് കൂടുതൽ ഉത്തമം. ശേഷം ഈ രണ്ട് നാരങ്ങാ കഷ്ണങ്ങളും ഒന്ന് വീടിന്റെ തെക്കുവശത്തോട്ടും മറ്റൊന്ന് വീടിന്റെ വടക്കുവശത്തോട്ടും എറിഞ്ഞു കളയാം.