ഇന്ന് ഫാറ്റി ലിവർ എന്ന കണ്ടീഷനില്ലാത്ത ആളുകൾ വളരെ ചുരുക്കമാണ്. നമുക്കിടയിൽ 18 വയസ്സിനുശേഷം തന്നെ ഫാറ്റി ലിവർ എന്ന അവസ്ഥ ആളുകൾക്ക് കണ്ടുവരുന്നു. ഈ അവസ്ഥ വന്നുചേർന്നാൽ തന്നെ പിന്നീട് അങ്ങോട്ട് ഇതിനെ തുടർന്ന് വളരെ വലിയ രോഗാവസ്ഥകൾ നമുക്ക് വന്നു ചേരാൻ ഇടയുണ്ട്. ഫാറ്റി ലിവർ എന്ന കണ്ടീഷൻ ഉണ്ടാകുന്നതിനോട് അനുബന്ധിച്ച് തൈറോയ്ഡ് സംബന്ധമായ രോഗങ്ങളും പ്രമേഹത്തിന്റേതായ ബുദ്ധിമുട്ടുകൾ എല്ലാം വർധിക്കുന്നതായി നമുക്ക് കാണാനാകും. രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുന്നതും സാധാരണമായി സംഭവിക്കുന്നതാണ്.
അതുകൊണ്ടുതന്നെ ഫാറ്റി ലിവർ എന്ന അവസ്ഥ നിങ്ങൾക്ക് ഏതെങ്കിലും സ്കാനിനോട് സംബന്ധിച്ച് കാണുകയാണ് എന്നുണ്ടെങ്കിൽ ഇതിനെ നിസ്സാരമായി തള്ളിക്കളയരുത്. കാരണം നമ്മുടെ ശരീരത്തിലെ പലതരത്തിലുള്ള വിഷാംശങ്ങളെയും ദഹിപ്പിച്ച് ഇല്ലാതാക്കുന്ന പ്രവർത്തനം ചെയ്യുന്നത് ഈ ലിവർ ആണ്. അതുകൊണ്ടുതന്നെ ലിവറിനെ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ല എന്നുണ്ടെങ്കിൽ ശരീരത്തിൽ പലതരത്തിലുള്ള വിഷാംശങ്ങളും പലഭാഗത്തും അടിഞ്ഞുകൂടാൻ ഇടയാവുകയും, ഇത് മറ്റ് പല രോഗങ്ങൾ വിളിച്ചുവരുത്താൻ കാരണമാവുകയും ചെയ്യുന്നു.
എപ്പോഴും ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് ലക്ഷണങ്ങൾ ഇല്ല എന്നതുകൊണ്ട് തന്നെ തിരിച്ചറിയുക പ്രയാസമാണ്. എന്നാൽ മറ്റ് പല രോഗങ്ങളുടെയോ വയറുവേദനയുടെ ഭാഗമായി ഏതെങ്കിലും തരത്തിൽ അഡ്രസ് അക്കൗണ്ട് സ്കാനിങ് ചെയ്യാൻ ഇടയായാൽ, ഇതിൽ ഫാറ്റി ലിവർ എന്ന കണ്ടീഷൻ നിങ്ങൾ കാണുകയാണെങ്കിൽ തീർച്ചയായും ഇതിനെ വളരെയധികം സീരിയസായി തന്നെ കണ്ടുകൊണ്ട്, ആ അവസ്ഥ ഇല്ലാതാക്കാൻ ശ്രമിക്കണം. ഇതിനായി ഇറച്ചി മാംസങ്ങൾ ഒഴിവാക്കുകയല്ല പ്രധാനമായും വേണ്ടത്. ചോറ് പോലുള്ള അരി ആഹാരങ്ങൾ എല്ലാം തന്നെ ഒഴിവാക്കാം.