പലരും പറഞ്ഞു കേട്ടിട്ടുള്ള ഒന്നാണ് കറിവേപ്പില വീട്ടിൽ വളർത്തുന്നത് കൊണ്ട് വളരെ വലിയ ദോഷങ്ങൾ വീട്ടിൽ വന്നുചേരും എന്നത്. യഥാർത്ഥത്തിൽ സത്യമാണോ എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. കറിവേപ്പില വീട്ടിൽ വളർത്തുന്നത് കൊണ്ട് ഒരു തരത്തിലും ദോഷങ്ങൾ ഉണ്ടാകുന്നില്ല. എന്നാൽ ഇത് ശരിയായ ദിശയിൽ നാം വളർത്തേണ്ടതുണ്ട് എന്നതാണ് പ്രത്യേകത. വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് കറിവേപ്പില വളർത്തുന്നത് വളരെ ഐശ്വര്യപൂർണ്ണമായ ഒരു കാര്യമാണ്.
എന്നാൽ ഇത്തരത്തിൽ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇത് വളരുന്നുണ്ടെങ്കിൽ കൂടിയും വീടിനോട് സ്പർശം ഉണ്ടാകുന്ന രീതിയിൽ ഇതിന്റെ ചില്ലകൾ വരാൻ പാടില്ല. അതുപോലെതന്നെ വീടിന്റെ തെക്കുഭാഗത്തും കറിവേപ്പില വളർത്തുന്നത് ഉചിതമാണ്. കിണറിനോട് അടുത്ത് ഇതു വളർത്തുന്നത് അത്ര സുഖകരം അല്ലാത്ത ഒരു കാര്യമാണ്. കിണറിൽ നിന്നും അല്പം അകലം പാലിച്ചു ഈ രണ്ടു ദിശയിലും കറിവേപ്പില വളർത്തുന്നത് ഐശ്വര്യപൂർണ്ണം തന്നെ.
അതുപോലെതന്നെ ചില നാട്ടു ചിന്തകളുണ്ട് കറിവേപ്പില പൂകുന്നത് വീടിന് നാശം വിതയ്ക്കുമെന്ന്. എന്നാൽ ഇത് ചെടി മുരടിച്ചു പോകുന്നതിന്റെ കാരണമാകുന്നു എന്നതാണ് യഥാർത്ഥത്തിൽ ഇതിന് പുറകിലുള്ള വാസ്തവം. ഇത്തരത്തിൽ കറിവേപ്പില പൂക്കുന്ന സമയത്ത് ഇതിന്റെ പൂക്കുലകൾ ഓടിച്ച് കളയുകയാണ് എന്നുണ്ടെങ്കിൽ ഉത്തമം ആയിരിക്കും.
അതുപോലെതന്നെ വീടിന്റെ തെക്ക് കിഴക്കേ മൂലയിൽ ചില ചെടികൾ വളർത്തുന്നത് വീട്ടിലേക്ക് ഒരുപാട് ഐശ്വര്യങ്ങൾ കൊണ്ടുവരും. തെച്ചി, മന്ദാരം, മുള, ശങ്കുപുഷ്പം എന്നിങ്ങനെയുള്ള ചെടികൾ വീടിന്റെ തെക്ക് കിഴക്കേ മൂലയിൽ വളർത്തുന്ന മൂലം വീട്ടിലേക്ക് ഒരുപാട് ഐശ്വര്യങ്ങൾ കടന്നു വരും.