പല അസുഖങ്ങളുടെയും മിക്ക കാരണക്കാരൻ യൂറിക്കാസിഡ് തന്നെ.

പലപ്പോഴും നമുക്കുണ്ടാകുന്ന അസുഖങ്ങളുടെ എല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് യൂറിക് ആസിഡ് എന്ന് ഒന്ന് തന്നെയാണ്. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് പരിധിയിൽ കൂടുതലായി ഉണ്ടാകുന്ന സമയത്ത് ശരീരവേദന ഉണ്ടാവുക സാധാരണമാണ്. 3.5 മുതൽ 6.5 വരെ യൂറിക്കാസിഡ് നോർമൽ ലെവൽ ആണ്. പ്രധാനമായും ശരീരത്തിലെ ചെറിയ ജോയിന്റുകളിലാണ് ഇതിന്റെ ബുദ്ധിമുട്ട് അധികവും കാണുന്നത്. കൈകളുടെ വിരലുകളിലും കാൽവിരലുകളിലും ആണ് ഏറ്റവും ആദ്യം ഇതിന്റെ വേദനകൾ അനുഭവപ്പെടുന്നത്.

പിന്നീട് ഇത് മറ്റു ഭാഗങ്ങളിലേക്ക് പടരാൻ സാധ്യതകൾ ഉണ്ട്. കഴിക്കുന്ന ഭക്ഷണത്തിലെ പ്രധാനമായും അമിതമായി പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ പ്യൂരിൻ കണ്ടന്റ് ഉണ്ടായിരിക്കും. ഈ പ്യൂരിന്റെ അംശമാണ് യൂറിക്കാസിഡ് ശരീരത്തിൽ അമിതമായി വർദ്ധിപ്പിക്കാൻ ഇടയാക്കുന്നത്. പ്രധാനമായും ബീഫ്, മട്ടൻ, പോർക്ക് എന്നിങ്ങനെയുള്ള നോൺ വെജ്ജ് ഭക്ഷണങ്ങളിൽ പ്യൂരിന്റെ അംശം കൂടുതലായിരിക്കും. എന്നാൽ മാംസ വിഭവങ്ങളിൽ മാത്രമല്ല പച്ചക്കറികളിലും ചിലവയിൽ യൂറിക്കാസിറ്റിന്റെ അളവ് വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പ്യൂരിൻ ഉണ്ടായിരിക്കും.

കോളിഫ്ലവർ, കൂണ് എന്നിവയെല്ലാം ഇത്തരത്തിൽ പ്യൂരിൻ കണ്ടന്റ് ഉള്ള പച്ചക്കറികളാണ്. അതുകൊണ്ടുതന്നെ അമിതമായി പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒരു പരിധിവരെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുക തന്നെയാണ് കൂടുതൽ ഉചിതം.

പ്രമേഹമുള്ള ആളുകൾക്കും അമിതവണ്ണം ഉള്ള ആളുകൾക്കും ഈ പ്യൂരിൻ കണ്ടന്റ് പെട്ടെന്ന് തന്നെ ശരീരത്തിൽ കടന്നുകൂടി യൂറിക്കാസിഡ് വർദ്ധിപ്പിക്കാൻ ഇടയാക്കാറുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെയും ഗ്ലൂക്കോസിന്റെയും അളവ് പരമാവധിയും കുറച്ച് കഴിക്കാൻ ശ്രദ്ധിക്കുക. മുട്ട പോലുള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒരിക്കലും ദോഷകരമല്ല. ധാരാളമായി വെള്ളം കുടിക്കാനും ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *