പ്രമേഹം എത്രത്തോളം കാഠിന്മേറിയ രോഗമാണ് എന്ന് നമുക്കെല്ലാവർക്കും അറിവുണ്ട്. കാരണം പ്രമേഹമല്ല കൂടുതൽ ഭയാനകം, പ്രമേഹത്തെ തുടർന്ന് ശരീരത്തിൽ ഉണ്ടാകുന്ന മറ്റ് രോഗാവസ്ഥകളാണ്. പ്രമേഹം എന്ന രോഗം ശരീരത്തെ ബാധിച്ചു കഴിഞ്ഞാൽ ഇതിനോട് അനുബന്ധിച്ച് പല ഭീകരമായ രോഗങ്ങൾ നമുക്ക് വന്ന ചേരാൻ ഇടയുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, കിഡ്നി രോഗങ്ങൾ, ലിവർ സിറോസിസ്, ഫാറ്റി ലിവർ എന്നുവേണ്ട, കാലു മുറിച്ചു കളയേണ്ട അവസ്ഥ വരെ വരുന്ന ചില രോഗങ്ങളും, കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്ന രീതിയിലും ഈ പ്രമേഹം നമുക്ക് വളരെ വലിയ ദുരിതമായി തീരുന്നു.
അതുകൊണ്ടുതന്നെ ആർക്കും ഒരിക്കലും പ്രമേഹം വരാതിരിക്കട്ടെ എന്ന് വേണം പ്രാർത്ഥിക്കേണ്ടതും, അതിനുവേണ്ടിയായിരിക്കണം നാം പരിശ്രമിക്കേണ്ടതും.നല്ല ഒരു ജീവിതം ശൈലി പാലിക്കുന്ന വ്യക്തിക്ക് പ്രമേഹം എന്ന രോഗം വരാനുള്ള സാധ്യത വളരെയധികം കുറയുന്നു. ഇതിനുവേണ്ടി ഭക്ഷണത്തിൽ പരമാവധിയും ഹെൽത്തി ആയിട്ടുള്ള പദാർത്ഥങ്ങൾ ഉൾപ്പെടുത്താം. പച്ചക്കറികൾ അമിതമായി കഴിക്കുകയും, ചുവന്ന മാംസങ്ങളും അരിഭക്ഷണങ്ങളും ഒഴിവാക്കുകയും ചെയ്യുക.
ഒപ്പം തന്നെ മധുരമേറിയ ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും ഒഴിവാക്കുക. നമ്മുടെ ശരീരത്തിൽ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന ഊർജ്ജവും ഗ്ലൂക്കോസ് ആയാണ് രൂപമാറ്റം ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ശരീരത്തിന് ആവശ്യമായ അളവിൽ മാത്രം കാലറി നൽകുകയും അമിതമായി വരുന്ന കാലറിയെല്ലാം വ്യായാമത്തിലൂടെ ഇല്ലാതാക്കാനും പരിശ്രമിക്കുക.
എത്രയൊക്കെ ശ്രദ്ധിച്ചു എന്നാൽ കൂടിയും പാരമ്പര്യത്തിലൂടെ വരുന്ന പ്രമേഹം നമുക്ക് തടയാൻ ആകില്ല. ഇത്തരത്തിൽ നല്ല ഒരു വ്യായാമ ശീലം ഉണ്ടാക്കിയെടുക്കുകയാണ് എന്നുണ്ടെങ്കിൽ പാരമ്പര്യമായി പോലും നമുക്ക് വരുന്ന പ്രമേഹത്തെ നമുക്ക് നിയന്ത്രിക്കാൻ ആകും.