ചെമ്മീനും ചെറുനാരങ്ങയും ഒരുമിച്ച് കഴിച്ചാൽ സംഭവിക്കാൻ പോകുന്നത്.

ചെമ്മീൻ ഒരു പരിധിവരെ എല്ലാ ആളുകൾക്കും ഇഷ്ടപ്പെട്ട ഒരു മത്സ്യവിഭവമാണ്. ചില നാടുകളിൽ ഇതിനെ കൊഞ്ച് എന്നും പറയാറുണ്ട്. വലിയ അളവിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് ചെറുനാരങ്ങ. ഇവ രണ്ടും തമ്മിൽ എങ്ങനെയാണ് ബന്ധപ്പെടുത്തി ചിന്തിക്കാൻ ആകുന്നത് എന്ന രീതിയിൽ പല കമന്റുകളും തിയറികളും മുൻപും വന്നിട്ടുണ്ട്. ഇവ രണ്ടും ഒരുമിച്ച് ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് വഴി ക്യാൻസർ പോലുള്ള രോഗാവസ്ഥകൾ ഉണ്ടാകാനും മരണം പോലും സംഭവിക്കാനും ഇടയുണ്ട് എന്ന രീതിയിലും പറയപ്പെടുന്നുണ്ട്.

എന്നാൽ യഥാർത്ഥത്തിൽ ഇതിനെക്കുറിച്ച് കാര്യമായ പഠനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് കൊണ്ട് കാൻസറും മരണമോ സംഭവിക്കും എന്നും തെളിയിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ചില തെറ്റിദ്ധാരണകളുടെ പേരിൽ ആളുകൾ ഇതിനെ വിശ്വസിക്കുകയോ ഇവ രണ്ടും ഒരുമിച്ച് കഴിക്കാൻ ഭയപ്പെടുകയും ചെയ്യുന്നു. ചെമ്മീൻ എന്ന മത്സ്യത്തിലും മറ്റ് കടൽ മത്സ്യങ്ങളുടെ ശരീരത്തിലും അടങ്ങിയിട്ടുള്ള ആർസിനിക്ക് എന്ന ഒരു അംശമാണ് ഇത്തരത്തിൽ ഭീകരത ഉണ്ടാക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

മുൻപ് കാലങ്ങളിൽ മറ്റു രാജ്യങ്ങളിൽ ആർസനിക്കെന്ന വിഷ വസ്തു ആളുകളിൽ കൊലപാതകത്തിന് വേണ്ടി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് വളരെ വലിയ അളവിൽ മാത്രം ശരീരത്തിൽ ചെന്നാലാണ് ഇത്തരത്തിൽ രോഗാവസ്ഥയോ മരണമോ സംഭവിക്കുന്നത്. ചെമ്മീൻ എന്ന മത്സ്യത്തിൽ അടങ്ങിയിരിക്കുന്നത് ഓർഗാനിക് ആയിട്ടുള്ള ആർസെനിക്കാണ്.

ഏറ്റവും കുറഞ്ഞത് 250 കിലോ ചെമ്മീൻ ഒരുമിച്ച് കഴിച്ചാൽ മാത്രമാണ് വിഷമായ രീതിയിൽ അംശം ശരീരത്തിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരു ഭീകരത ഉണ്ടാകാൻ ഇടയില്ല എന്നുതന്നെ വേണം മനസ്സിലാക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *