ശ്വാസ കോശത്തിന് ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള തകരാറുകൊണ്ട് നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന ചില ലക്ഷണങ്ങളാണ് ചുമ, ശ്വാസംമുട്ട് എന്നിവയെല്ലാം. അതുപോലെതന്നെ പലതരത്തിലുള്ള അലർജികളും നിലനിൽക്കുന്നുണ്ട്. ശരീരതിന് പുറത്ത് സ്കിന്നിൽ ചുവന്ന പാടുകളും തടിച്ചു വീർത്ത അവസ്ഥകൾ ഉണ്ടാകുന്നതും ഒരുതരത്തിലുള്ള അലർജിയാണ്. ചില ആളുകൾക്ക് കണ്ണിന് മൂക്കിന് ചൊറിച്ചിൽ ഉണ്ടാകുന്നതും അലർജികളുടെ ഭാഗമായി സംഭവിക്കാം.
ഇത്തരത്തിൽ അലർജി തന്നെ പലവിധത്തിലാണ് ഉള്ളത്. ചിലർക്ക് നിർത്താതെയുള്ള തുമ്മലിന്റെ രൂപത്തിൽ അലർജി വരാം. ഇത്തരത്തിലുള്ള എല്ലാ അലർജികളുടെയും പ്രധാന കാരണം നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ശരീരത്തിന് എതിരായി തന്നെ പ്രവർത്തിക്കുന്നതാണ്. ഇവയെ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നാണ് പറയുന്നത്.
തുമ്മൽ മുതൽ ക്യാൻസർ വരെയും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു. അതുകൊണ്ടുതന്നെ ശരീരത്തിന്റെ ആരോഗ്യപ്രതിരോധശേഷി നിലനിർത്തുക എന്നത് നമ്മുടെ അത്യാവശ്യ ഘടകങ്ങളിൽ ഒന്നാണ്. ഇതിനായി ദിവസവും കിടക്കുന്നതിനു മുൻപായി ഒരു ഹെൽത്ത് ഡ്രിങ്ക് കുടിക്കുന്നത് വളരെ സഹായകരമാണ്.
ഈ ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കുന്നതിനായി പ്രധാനമായും നെല്ലിക്ക, തേൻ, തുളസിയില, മഞ്ഞൾപൊടി, ഉപ്പ് വെള്ളം, വെർജിൻ കോക്കനട്ട് ഓയില് എന്നിവയാണ് ആവശ്യമായി വരുന്നവ. ഇവ ഒരു ജ്യൂസിലേക്ക് ആവശ്യമായ അളവിലുള്ളത് എടുത്ത്, നല്ലപോലെ മിക്സ് ചെയ്ത് അരിച്ചെടുത്ത് ജ്യൂസ് ആയി ഉപയോഗിക്കാം. ദിവസവും ഇങ്ങനെയൊരു ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇത് മൂലം തുമ്മൽ മാത്രമല്ല, മറ്റ് ഏത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാലും പ്രതിരോധിച്ചു നിർത്താനുള്ള ശക്തി നമ്മുടെ ശരീരത്തിന് ഉണ്ടാകുന്നു.