ഒരു പ്രായമാകുന്ന സമയത്ത് ആളുകൾക്ക് സ്കിന്നിൽ കാണുന്ന ഒരു വ്യതിയാനം ആണ് നീര് വന്ന് സ്കിന്ന് ഒരേ ലെവലിൽ അല്ലാതെയാകുന്നത്. കുണ്ടുകളും കുഴികളും പോലെയുള്ളത് കാണപ്പെടുന്നത് ശരീരത്തിലെ ചീത്ത കൊഴുപ്പ് അടിഞ്ഞു കൂടുന്നതുകൊണ്ടാണ്. ഈ അവസ്ഥയ്ക്ക് സെല്ലുലൈറ്റിസ് എന്നാണ് പറയുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം അമിതവണ്ണവും പൊണ്ണത്തടിയും തന്നെയാണ്. അമിതമായി ശരീരഭാരം ഉള്ള ആളുകൾക്ക് സ്കിന്നിൽ ഇത്തരത്തിൽ കുഴികൾ കാണപ്പെടുന്നത് സ്വാഭാവികമാണ്.
സ്ത്രീകളിൽ മിക്കവാറും മെനോപോസിനു ശേഷം ഈ അവസ്ഥ ഉണ്ടാകുന്നത് സർവ്വസാധാരണമായി സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെ ഹോർമോണുകളുടെ ലെവലിനും ഇതിനോട് ബന്ധമുണ്ട്. ഞാൻ കഴിക്കുന്ന ഭക്ഷണത്തിലെ ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടിയാണ് സ്കിന്നിൽ ഇത്തരത്തിലുള്ള സെല്ലുലൈറ്റിസുകൾ ഉണ്ടാകുന്നത്.
സ്കിന്നിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുന്നതും ഇതിന്റെ ഒരു പ്രധാന കാരണമാണ്. സ്കിന്നിന് ഇത്തരത്തിൽ ഇലാസ്റ്റിക് നൽകുന്നത് കോളാജൻ എന്ന ഘടകമാണ്. പ്രായം കൂടുന്തോറും ഇതിന്റെ അളവ് കുറയുന്നതും ഒരുതനത്തിൽ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുകയും ഇത്തരത്തിൽ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുന്ന ഭാഗത്ത് ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് എത്തുന്ന ചീത്ത കൊഴുപ്പുകൾ അടിഞ്ഞു കൂടുകയും ഇതുവഴി സെല്ലുലൈറ്റിസ് ഉണ്ടാവുകയും ചെയ്യുന്നു.
നമ്മുടെ ഭക്ഷണക്രമവും ജീവിതശൈലിയും നിയന്ത്രിതമായി മാത്രമാണ് ഇതിന് ഒരു പരിധി വരെ തടയാൻ ആകുന്നത്. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒരുപരിധിവരെ ഒഴിവാക്കുകയാണ് എന്നുണ്ടെങ്കിൽ ഈ അവസ്ഥയെ നമുക്ക് മറികടക്കാൻ ആകും. പ്രധാനമായും ചുവന്ന മാംസങ്ങളെ ഒഴിവാക്കാം. ഒപ്പം തന്നെ ഫാസ്റ്റ് ഫുഡ് ജീവിതശൈലിയും ഒഴിവാക്കി നിർത്തം. ഇത്രയും നിങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾക്ക് ആരോഗ്യകരമായ ഒരു ജീവിതം ലഭ്യമാണ്.