വീട്ടിലെ കടബാധ്യതകൾ പൂർണ്ണമായും ഒഴിയും പരിഹാരം കല്ലുപ്പ് മാത്രം.

പലപ്പോഴും കടബാധ്യതകൾ കൊണ്ട് നാം വളരെയധികം മനോവിഷമം അനുഭവിക്കുന്നുണ്ടാകും. എന്നാൽ ഇതിനെ പരിഹാരം കണ്ടെത്താൻ ആകാതെ അലയുന്ന ആളുകൾ നമ്മുടെ ഇടയിൽ വളരെയധികം ഉണ്ട്താനും. ഇത്തരത്തിൽ നമുക്ക് കടബാധ്യതകൾ കൊണ്ട് നീറുന്ന സമയത്ത് കുബേര ദേവനെ ധ്യാനിച്ച് പ്രാർത്ഥിക്കാവുന്നതാണ്. ഒപ്പം തന്നെ വീട്ടിലെ പണപ്പെട്ടിയോ സ്വർണം സൂക്ഷിക്കുന്ന അലമാരയോ എല്ലാം വടക്ക് ദിശയിലേക്ക് അഭിമുഖമായി വെക്കേണ്ടതാണ്.

സന്ധ്യയ്ക്ക് വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് നമ്മുടെ കടബാധ്യതകൾ തീരുന്നതിനുവേണ്ടി മനമുരുകി പ്രാർത്ഥിക്കാം. ഒപ്പം തന്നെ ഈ സമയത്ത് കല്ലുപ്പ് ഉപയോഗിച്ച് നമ്മുടെ കടബാധ്യതകൾ തീരുന്നതിനായി ഒരു പരിഹാരം ചെയ്യാവുന്നതാണ്. ഇതിനായി സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് ഒരു ചെറിയ ബൗളിൽ കല്ലുപ്പ് നിറച്ചെടുക്കുക. മരത്തിന്റെയും ചില്ലിയോ പാത്രം തിരഞ്ഞെടുക്കാം.

   

കല്ലുപ്പ് നിറച്ച ഈ പാത്രത്തിലേക്ക് 7 ഗ്രാമ്പൂ കൂടി വെച്ചു കൊടുക്കാം. വീടിന്റെ പ്രധാന മുറികളുടെ എല്ലാം മുൻപിൽ ഈ കല്ലുപ്പിന്റെ പാത്രം കൊണ്ടുപോയി മൂന്ന് തവണ ഉഴിഞ്ഞ് ശ്രദ്ധിക്കാവുന്നതാണ്. ശേഷം വീടിന് പുറത്ത് വീടിന്റെ നാല് മൂലകളിലും പോയി ഇതുതന്നെ ചെയ്യാം.

വീടിന്റെ പ്രധാന വാതിലിനു മുന്നിൽ കൂടി ഇത്തരത്തിൽ മൂന്ന് തവണ ഉഴിഞ്ഞ് പ്രാർത്ഥിച്ച്, വീട്ടിലെ പ്രധാന കിടപ്പുമുറിയിൽ പെട്ടെന്ന് ദൃഷ്ടി പതിക്കാത്ത ഭാഗത്ത് ഇത് സൂക്ഷിച്ചു വയ്ക്കാം. ദിവസവും ലക്ഷ്മി ദേവിയോട് പ്രാർത്ഥിച്ച് ഒരു ചുവന്ന പുഷ്പം സമർപ്പിക്കാം. അങ്ങനെ ചെയ്യുന്നത് കടബാധ്യതകൾ പൂർണ്ണമായും ഒഴിഞ്ഞു കിട്ടാൻ സഹായകമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *