മെൻസസ് സമയത്ത് രക്തം അടിവസ്ത്രത്തിൽ ആകാതിരിക്കാൻ ഇങ്ങനെ ചെയ്യാം.

സ്ത്രീകൾക്ക് മാസംതോറും ആർത്തവം എന്ന പ്രക്രിയ ഉണ്ടാകുന്നത് പ്രകൃതിദത്തമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ എല്ലാ സ്ത്രീകളും മാസംതോറും ഈ പിരീഡ്സിനെ കാത്തിരിക്കുകയാണ് പതിവ്. ആദ്യകാലങ്ങളിൽ എല്ലാം ഇത്തരത്തിൽ ആർത്തവം ആകുന്ന സമയത്ത് സ്ത്രീകൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിരുന്നു.

ഇത്തരത്തിൽ ആർത്തവം ആകുന്ന സമയത്ത് ഇതിന്റെ ബ്ലീഡിങ്ങിന് തടയുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും സ്ത്രീകൾ ഉപയോഗിക്കാറുണ്ട്. ആദ്യകാലങ്ങളിൽ എല്ലാം ഇതിനുവേണ്ടി കോട്ടൻ തുണികൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതിനുവേണ്ടി പല രീതിയിലുള്ള മാർഗ്ഗങ്ങളും ഉപയോഗിക്കാനുണ്ട് എന്നതാണ് പ്രത്യേകത. തുണികൾ ഉപയോഗിക്കുന്നവരുണ്ട്, അതുപോലെ തന്നെ പാടുകൾ ഉപയോഗിക്കുന്നവരുണ്ട്, ഒപ്പം തന്നെ ഇന്ന് പുതിയ ഒരു രീതി വന്നിരിക്കുന്നതാണ് മെൻസ്ട്രൽ കപ്പുകൾ. ഈ മെൻസ്ട്രൽ കപ്പുകൾ തന്നെ പല വലിപ്പത്തിലുള്ളവയും ഉണ്ട്.

   

പ്രസവം കഴിഞ്ഞ് സ്ത്രീകൾക്ക് വേണ്ടി ഉപയോഗിക്കുന്നതിനും, രണ്ടോമൂന്നോ പ്രസവശേഷം ഉള്ള സ്ത്രീകൾക്ക് ഉപയോഗിക്കുന്നതിനും, ചെറുപ്പക്കാരിൽ ഉപയോഗിക്കുന്നതിനും, എന്നിങ്ങനെ ഈ മെൻസ്റ്ററൽ കപ്പ് തന്നെ പലവിധത്തിൽ ഉണ്ട്. 18 വയസ്സിനു മുകളിലുള്ളവർക്ക് ആണ് ഏറ്റവും അധികമായും ഇത് പ്രിഫർ ചെയ്യുന്നത്.

ഇത് വയ്ക്കുന്നതാണ് മറ്റുള്ള സാനിറ്ററി പാടുകളെ അപേക്ഷിച്ച് കൂടുതൽ ഗുണപ്രദം. ഡിസ്പോസ് ചെയ്യുന്നതിനും മറ്റും സാനിറ്ററി പാടുകൾ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഒരു മെൻസ്റ്ററൽ കപ്പിന്റെ കാലാവധി 10 വർഷമാണ് പറയുന്നത്. അതുകൊണ്ടുതന്നെ പണ ചിലവും കുറവാണ്. ഇത് കറക്റ്റ് സൈസിൽ ഉള്ളതാണ് നിങ്ങൾ വയ്ക്കുന്നത് എന്നുണ്ടെങ്കിൽ ഒരു തുള്ളി പോലും ലീക്കും ആകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *