നാം സ്ഥിരമായി ഉപയോഗിക്കുന്ന ചില കാര്യങ്ങൾ നമ്മുടെ അടുക്കളയിൽ നിന്നും ഒഴിവാക്കിയാൽ നിങ്ങൾക്ക് വരുന്ന രോഗങ്ങളുടെ അളവിൽ വളരെ വലിയ കുറവ് ഉണ്ടാകും. മിക്കെപ്പോഴും നമ്മുടെ ഭക്ഷണങ്ങൾ തന്നെയാണ് നമുക്ക് രോഗങ്ങൾ വരുത്തുന്നത് എന്നിരുന്നാൽ കൂടിയും, ഈ ഭക്ഷണങ്ങൾ കഴിക്കുന്ന പാത്രങ്ങളും ചിലപ്പോഴൊക്കെ ഇതിന് കാരണമാകാറുണ്ട്.
അതുകൊണ്ടുതന്നെ അടുക്കളയിൽ നിന്നും ചില വസ്തുക്കൾ നമുക്ക് ഒഴിവാക്കിയാൽ ഒരുപാട് രോഗങ്ങളെ അകറ്റിനിർത്താൻ ആകും. ഇത്തരത്തിൽ ഒഴിവാക്കേണ്ട വസ്തുക്കളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ചില പാത്രങ്ങൾ തന്നെയാണ്. പരമാവധിയും മൺപാത്രങ്ങളിൽ പാചകം ചെയ്യാനായി ശ്രദ്ധിക്കുക. അലൂമിനിയം സ്റ്റീല് എന്നിങ്ങനെയുള്ള പാത്രങ്ങളിൽ പാചകം ചെയ്യുന്നത് വളരെ വലിയ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ പാചകത്തിന് വേണ്ടി നോൺസ്റ്റിക് പാത്രങ്ങളോ ഇരുമ്പ് പാത്രങ്ങളും ഉപയോഗിക്കുകയാണ് കൂടുതൽ ഉചിതം.
എന്നാൽ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ക്വാളിറ്റി ഉള്ള പാത്രങ്ങൾ ഉപയോഗിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അല്പം വില കൂടുതലാണെങ്കിൽ കൂടിയും ക്വാളിറ്റിയുള്ള നോൺസ്റ്റിക് പാത്രങ്ങളാണ് ഉപയോഗിക്കുന്നത് ശരീരത്തിന് ആരോഗ്യപ്രദം. ഇരുമ്പ് പാത്രങ്ങളിൽ പാചകം ചെയ്യുന്നതുകൊണ്ട് ദോഷങ്ങൾ ഇല്ല എങ്കിൽ കൂടിയും ഇതിൽ പുളി ഉപയോഗിച്ചില്ല ഭക്ഷണപദാർത്ഥങ്ങൾ സ്റ്റോർ ചെയ്തു വയ്ക്കാതിരിക്കുകയാണ് കൂടുതൽ ഇഷ്ടം.
സ്റ്റീലിന്റെ സ്ക്രബ്ബറുകൾ ഉപയോഗിച്ച് നോൺസ്റ്റിക് പാത്രങ്ങൾ വൃത്തിയാക്കുന്നത് ഒഴിവാക്കുക. പരമാവധിയും വെറുതെ സോപ്പു മാത്രം ഇട്ട് വെള്ളം കൊണ്ട് കഴുകി കളയുകയാണ് ഉചിതം. വീട്ടിൽ ഉള്ള ആളുകളുടെ ആരോഗ്യം നിങ്ങളുടെ തന്നെ കൈകളിലാണ് ഇരിക്കുന്നത് എന്ന ചിന്ത വെച്ച് പാചകം ചെയ്യുക.