അതുകൊണ്ട് തന്നെ ചെടികളുടെ സ്ഥാനത്തെക്കുറിച്ച് നമുക്ക് അറിവുണ്ടായിരിക്കണം. അതുപോലെതന്നെ ചില ചെടികൾ ഒരുമിച്ച് നട്ടുവളർത്തുന്നത് കൂടുതൽ ഐശ്വര്യങ്ങളും സമ്പൽസമൃദ്ധിയും നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരുന്നു. ഇത്തരത്തിൽ ഒരുമിച്ച് വളർത്തുന്നതുകൊണ്ട് ഐശ്വര്യങ്ങൾ ഉണ്ടാകുന്ന ചില ചെടികളിൽ ഏറ്റവും ആദ്യത്തേതാണ് തുളസിയും മഞ്ഞളും. വീടിന്റെ മുൻവശത്ത് പ്രധാന വാതിലിന് നേരെ ഓപ്പോസിറ്റ് ആയി ഒരു തുളസിത്തറ ഉണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ്.
ഈ തുളസിത്തറയിൽ തന്നെ തുളസിച്ചെടിയോടൊപ്പം ഒരു മഞ്ഞൾ കൂടി വളർത്തുകയാണ് എന്നുണ്ടെങ്കിൽ കൂടുതൽ ഐശ്വര്യവും ധനപരമായ ഉയർച്ചയും ഉണ്ടാകും. അതുപോലെതന്നെ ശങ്ക് പുഷ്പത്തോടൊപ്പം ഒരു മൂഡ് മഞ്ഞൾ വളർത്തുകയാണ് എന്നുണ്ടെങ്കിൽ കുടുംബത്തിന്റെ കോടീശ്വരയോഗം ഉയരും.
മുക്കുറ്റിയും കറുകപ്പുല്ലും കൂടെ ഒരുമിച്ച് വളർത്തുന്നത് വളരെ വലിയ ഐശ്വര്യങ്ങൾ കൊണ്ടുവരാം. മുക്കുറ്റി ഈശ്വര സാന്നിധ്യമുള്ള വീടുകളിൽ മാത്രം വളരുന്ന ചെടിയാണ്. എത്ര വലിയ നടക്കാത്ത ആഗ്രഹമാണെങ്കിൽ കൂടിയും ഗണപതി ഭഗവാനെ മുക്കുറ്റി മാല സമർപ്പിച് പ്രാർത്ഥിച്ചാൽ നടക്കും എന്നതാണ് പ്രത്യേകത.
തെച്ചിപ്പൂവും മന്ദാരപ്പൂവ് ലക്ഷ്മിദേവിക്ക് ഒരുപാട് ഇഷ്ടമുള്ളതാണ്. എന്നതുകൊണ്ട് തന്നെ തെച്ചിയും മന്ദാരവും ഒരുമിച്ച് വളരുന്നത് വീട്ടിലെ ഐശ്വര്യങ്ങളുടെ വളർച്ചക്കും കാരണമാകാറുണ്ട്.