ഈ രണ്ടു ചെടികൾ ഒരുമിച്ച് നട്ടാൽ സംഭവിക്കാൻ പോകുന്നത് എന്താണെന്ന് അറിയാമോ.

ചെടികൾ എപ്പോഴും ഐശ്വര്യം നിറഞ്ഞതാണ്. എന്നാൽ ഇത് വീടിന്റെ ഏതു ഭാഗത്ത് എങ്ങനെ നടണം എന്നതിനെക്കുറിച്ച് നമുക്ക് ബോധ്യം ഉണ്ടായിരിക്കേണ്ടതുണ്ട്. ഇത്തരത്തിൽ നമ്മുടെ വീടിനെ വാസ്തുപരമായി പലതരത്തിലും ഐശ്വര്യം കൊണ്ടുവരുന്ന ഒരുപാട് ചെടികൾ ഉണ്ട്. എന്നാൽ ചില ചെടികൾ നമ്മുടെ വീടിന്റെ ഒരു ഭാഗത്തും വളർത്താൻ പാടില്ല എന്ന് പറയുന്നവയമുണ്ട്. ഇവ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് വളർത്തുകയായിരിക്കും കൂടുതൽ ഉത്തമം.

എന്നാൽ ചില ചെടികൾ ഒരുമിച്ച് വളർത്തുന്നതുകൊണ്ട് ഒരുപാട് ഐശ്വര്യങ്ങൾ നമുക്ക് വന്നുചേരും. ഇത്തരത്തിൽ ഒരുമിച്ച് വളർത്താവുന്ന രണ്ടു ചെടികളാണ് മഞ്ഞളും തുളസിയും. തുളസിത്തറയിൽ ഒരു കട തുളസിയോടൊപ്പം തന്നെ ഒരു മൂഡ് മഞ്ഞളും കൂടി വളർത്തുകയാണ് എന്നുണ്ടെങ്കിൽ കൂടുതൽ ഐശ്വര്യം നിങ്ങൾക്ക് വന്നുചേരും. തുളസിത്തറയിൽ മാത്രമല്ല തുളസി വെക്കുന്നതിന്റെ അടുത്തുതന്നെയായി മഞ്ഞളും എപ്പോഴും വെക്കുന്നത് നിങ്ങളുടെ വീട്ടിലെ ദോഷങ്ങൾ മാറി കിട്ടുന്നതിനും സഹായമാകാറുണ്ട്.

   

ഇത്തരത്തിൽ തന്നെ ഒരുമിച്ച് വളർത്തിയെടുക്കേണ്ട മറ്റൊരു ചെടിയാണ് ശങ്കുപുഷ്പവും മഞ്ഞളും.ലക്ഷ്മി സാന്നിധ്യമുള്ള ചെടികളാണ് ഇവ എന്നതുകൊണ്ട് തന്നെ ഐശ്വര്യം നിറയുന്നതിന് ഇവയുടെ വളർച്ച കാരണമാകുന്നു. ഇത്തരത്തിൽ ഒരുമിച്ച് വളർത്താവുന്ന മറ്റു രണ്ടു ചെടികളാണ് തെച്ചിയും,മന്ദാരവും.

പൂജയ്ക്ക് സമർപ്പിക്കുന്ന സമയത്ത് എപ്പോഴും അധികമായി ഉപയോഗിക്കുന്ന രണ്ടു പൂക്കൾ ആണ് ഇവ അതുകൊണ്ടുതന്നെ ഇവ രണ്ടും ഒരുമിച്ചു വളർത്തുന്നത് കൂടുതൽ ഉത്തമമാണ്. മഹാഗണപതി ഭഗവാനെ കൂടുതൽ ഇഷ്ടമുള്ള ചെടിയാണ് മുക്കുറ്റി. മുക്കുറ്റി ആണ് സമർപ്പിച്ചു പ്രാർത്ഥിച്ചാൽ ഏത് കാര്യവും നടക്കും. മുക്കുറ്റി വളർത്തുമ്പോൾ ഇതിനോടൊപ്പം തന്നെ ഒരു കറുകപ്പുല്ലിന്റെ ചെടി കൂടി വളർത്തണം.

Leave a Reply

Your email address will not be published. Required fields are marked *