പലപ്പോഴും നമുക്ക് അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പല ഭക്ഷണങ്ങളും കഴിവതും ഉപേക്ഷിക്കാറുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഒരിക്കലും മാറിപ്പോകുന്നതായി കാണാറില്ല. പക്ഷേ അസിഡിറ്റി പ്രശ്നമുള്ള ആളുകൾക്ക് ഏറ്റവും നല്ല ഒരു പ്രതിവിധിയാണ് പാലും പാലുൽപന്നങ്ങളും ഒഴിവാക്കുക എന്നുള്ളത്. പാൽ അസിഡിറ്റി വർദ്ധിപ്പിക്കുന്ന ഒരു വസ്തുവാണ്, ഇത് തിരിച്ചറിയാത്തതുകൊണ്ടാണ് നാം ഇത് സ്ഥിരമായി കഴിച്ചു കൊണ്ടിരിക്കുന്നത്. പാല് നേരിട്ട് കഴിക്കുന്നത് മാത്രമല്ല പാലുപയോഗിച്ച് ഉണ്ടാക്കുന്ന ഷെയ്ക്കുകളും കേക്കുകളും എല്ലാം തന്നെ ശരീരത്തിന് അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
എന്നാൽ പാലിനേക്കാൾ നല്ല ഒരു ഓപ്ഷൻ ആണ് മോര് എന്നത്. മോരു കഴിക്കുന്നതിനേക്കാളും കൂടുതൽ ഉചിതമായി കഴിക്കാവുന്നവയാണ് ചീസ് ബട്ടർ എന്നിവയെല്ലാം. ചീസും ബട്ടനും കഴിക്കുന്നത് കൊഴുപ്പ് കൂട്ടുമോ എന്ന് ചിന്തിക്കുന്നവരുണ്ട് എന്നാൽ ഇവ നല്ല കൊഴുപ്പ് പ്രധാനം ചെയ്യുന്ന ഭക്ഷണപദാർത്ഥങ്ങൾ ആണ്. അതുകൊണ്ടുതന്നെ ദിവസവും ഭക്ഷണത്തിൽ ചീസ് ബട്ടർ എന്നിവ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണപ്രദമാണ്.
ഷേയ്ക്കുകൾ കുടിക്കാൻ ആഗ്രഹിക്കുന്നവരാണ് എന്നുണ്ടെങ്കിൽ പശുവിന്റെ പാലിന് പകരമായി തേങ്ങാപ്പാൽ ഉപയോഗിച്ച് ഷേക്ക് ഉണ്ടാക്കുന്നതാണ് കൂടുതൽ ഗുണകരം. മോരും മീനും വിരുതാഹാരമാണ് എന്ന് പറയുന്നതായി നാം കേട്ടിട്ടുണ്ട. എന്നാൽ ഇത് എല്ലാവർക്കും വിരുദ്ധമായ ഒന്നല്ല.
നമ്മുടെ ശരീരത്തിന്റെ അവസ്ഥയും ശരീരത്തിന് ഇത് യോജിക്കുമോ എന്നും നോക്കിക്കൊണ്ടു വേണം ഇത് വിരുദ്ധമാണ് എന്നത് നിർണയിക്കാൻ. ഒരു ഭക്ഷണവും ചീത്തയല്ല. എന്നാൽ ആ ഭക്ഷണത്തിന്റെ അളവും നാം കഴിക്കുന്ന രീതിയും അത് നമ്മുടെ ശരീരത്തിന് യോജിക്കുന്നു എന്നുകൂടി ചിന്തിക്കുമ്പോഴാണ് ഇത് ദോഷവും ഗുണമോ ആയി മാറുന്നത്.