പലർക്കും കാണാനാകുന്ന ഒരു പ്രധാന പ്രശ്നമാണ് കഴുത്തിന് ചുറ്റും കറുപ്പുനിറം ഉണ്ടാവുക എന്നുള്ളത്. ഇത് കഴുത്തിൽ മാത്രമല്ല ചിലർക്ക് തുടയിടുക്കിലും, മറ്റു ചിലർക്ക് കണ്ണിന് താഴെയും, ചില ആളുകൾക്ക് കവിളുകൾക്ക് ഇരു സൈഡിലുമായും, ചുണ്ടുകളിലും ഉണ്ടാകാറുണ്ട്. എന്നാൽ എന്താണ് ഇതിന്റെ യഥാർത്ഥ കാരണം നാം തിരിച്ചറിഞ്ഞിരിക്കണം. പലരും ചെയ്യുന്ന ഒരു വലിയ തെറ്റാണ് പുറത്തുനിന്നും ഇതിനുവേണ്ട ഹോം റെമഡികൾ ചെയ്തു പരീക്ഷിക്കുക എന്നുള്ളത്.
എന്നാൽ ഇവയെല്ലാം വെറും പരീക്ഷണങ്ങൾ മാത്രമായി നിലനിൽക്കുന്നു. കാരണം പുറത്തുനിന്നും എന്തെങ്കിലും ചെയ്തു കൊടുക്കുന്നതുകൊണ്ട് ഇതിന്റെ മെയിൻ പ്രശ്നം മാറുന്നില്ല. ശരീരത്തിന് അകത്തുള്ള ചില പ്രശ്നങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള കറുപ്പ് ഉണ്ടാകുന്നത് എന്നുണ്ടെങ്കിൽ ശരീരത്തിനകത്തുള്ള പ്രശ്നത്തെ പരിഹരിച്ച് എങ്കിൽ മാത്രമാണ് ഈ പ്രശ്നം പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നത്. പ്രധാനമായും ഇത്തരത്തിൽ കറുപ്പ് നിറം ഉണ്ടാകുന്നതിന്റെ കാരണം ചിലപ്പോൾ ഹോർമോണുകളുടെ പ്രശ്നം കൊണ്ടായിരിക്കാം. മറ്റു ചിലർക്ക് പിസിഒഡി കണ്ടീഷൻ കൊണ്ടാവാം.
ആർത്തവ സംബന്ധമായും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ഫാറ്റി ലിവർ ഉള്ളവർക്കും ഈ കറുപ്പ് നിറം ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നത് കാണാം. തൈറോയ്ഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്കും കഴുത്തിലും തുടയിടുക്കിലോ കറുപ്പു നിറം ഉണ്ടാകാം. ചുണ്ടുകളിൽ കറുപ്പുനിറം കാണുന്നതിന്റെ ഏറ്റവും പ്രധാനമാ രക്തക്കുറവ് ഉണ്ടാവുക എന്നത് തന്നെയാണ്.
കണ്ണുകൾക്കടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറത്തിന്റെ പ്രധാന പ്രശ്നം ഉറക്കക്കുറവ്, സ്ട്രെസ്സ് എന്നിവയാണ്. അതുകൊണ്ടുതന്നെ ഇതിന്റെ അടിസ്ഥാന കാരണത്തെ പരിഹരിക്കുകയാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്.