ഹെർണിയ എങ്ങനെ ചികിത്സിച്ച് ഭേദമാക്കാം.

ഹെർണിയ എന്ന രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ ഇതിന്റെ വേദന വളരെയധികം കഠിനമാണ്. പ്രധാനമായും ഇത് ഉണ്ടാകുന്നത് ആൺകുട്ടികളിലാണ്. പെൺകുട്ടികളെ അപേക്ഷിച്ച് 6 മടങ്ങ് സാധ്യത കൂടുതലുള്ളത് ആൺകുട്ടികളിൽ തന്നെയാണ്. കുട്ടികളിൽ മാത്രമല്ല മുതിർന്ന ആളുകൾക്കും ഹെർണിയ ഉണ്ടാകാറുണ്ട്. ഹെർണിയ എന്ന രോഗത്തിന്റെ പ്രധാന കാരണം ചില ഭാഗങ്ങളിൽ ബലക്കുറവുകൊണ്ട് ഹോളുകൾ രൂപപ്പെടുന്നതാണ്. എന്നാൽ മുതിർന്ന ആളുകളിൽ മസിലിന്റെ ബലം കുറവ് അല്ലെങ്കിൽ മസിലുകൾക്ക് ശക്തി കുറവ് ഉണ്ടാകുമ്പോഴാണ്.

പ്രധാനമായും രണ്ടു ഭാഗങ്ങളിലാണ് ഹെർണിയ കാണപ്പെടുന്നത്. കാലിന്റെ തുടയിടുക്കിലും വയറിൽ പൊക്കിളിന് താഴെയായി മാണ് ഇത് പ്രധാനമായും പുറത്തുവരുന്നത്. ഹെർണിയയ്ക്ക് കുടലിറക്കം എന്നും ഒരു പേരുണ്ട്. കുടലുകൾ ഹോളിലൂടെ തള്ളി ചെറിയ ഒരു ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്നതിനാണ് കുടലിറക്കം എന്ന് പറയുന്നത്.

   

എങ്ങനെയുണ്ടാകുമ്പോൾ ചിലർക്ക് അത് അല്പസമയം മാത്രം നിന്ന് അകത്തേക്ക് കയറി പോകാറുണ്ട്. എന്നാൽ മറ്റു ചിലർക്ക് ഇത് അകത്തേക്ക് കയറി പോകാതെ വരുമ്പോൾ ഇതിലൂടെയുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ച് ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. രണ്ടു ഭാഗങ്ങളിൽ കാണുന്ന ഹെർമയേക്കും സർജറി ചെയ്യുന്നത് രണ്ട് കാലയളവിൽ ആയിരിക്കും. ആദ്യകാലങ്ങളിൽ എല്ലാം ഓപ്പൺ സർജറി മാത്രമാണ് ഇതിനുവേണ്ടി ചെയ്തിരുന്നത്.

എന്നാൽ ഇന്ന് ഹെന്നേക്ക് വേണ്ടി കീഹോൾ സർജറികളും ചെയ്യുന്നു. ഓപ്പൺ സർജറിയേക്കാൾ കീ ഹോൾ സർജറി തന്നെയാണ് കൂടുതൽ ഗുണപ്രദം. കാരണം വയറു ചെറിയ ദ്വാരമുണ്ടാക്കി ഇതിലൂടെ ക്യാമറയും സർജറിക്ക് വേണ്ട ഇൻസ്ട്രുമെന്റ്സും കടത്തിവിടുകയാണ് ചെയ്യുന്നത്. ഇതുമൂലം മറ്റെവിടെയെങ്കിലും മസിലുകൾക്ക് ബലക്ഷയം ഉണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *