വാസ്തു ശാസ്ത്രപ്രകാരം 8 ദിക്കുകളാണ് ഉള്ളത്. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെയാണ് അവ. നിങ്ങളുടെ വീടിന്റെ മുൻവശം അതായത് ദർശനം ഏത് ഭാഗത്തേക്ക് ആണോ ഉള്ളത് അതിനനുസരിച്ച് ആയിരിക്കും നിങ്ങളുടെ വീടിന്റെയും വീട്ടിലുള്ളവരുടെയും ഐശ്വര്യങ്ങളും യോഗങ്ങളും തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു വീട് പണിയുന്ന സമയത്ത് ഇതിന്റെ വാസ്തുപ്രകാരം എല്ലാ കാര്യങ്ങളും കൃത്യമായി തന്നെ ശ്രദ്ധിച്ചു പണിയേണ്ടതുണ്ട്.
കാരണം വീട് എന്നത് ദീർഘകാലത്തേക്ക് വേണ്ടി പണിയുന്നതാണ് അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ഇതിൽ മാറ്റങ്ങൾ വരുത്തുക എന്നത് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. തുടക്കത്തിലെ എല്ലാം കൃത്യമായി ചെയ്യുകയാണ് എന്നുണ്ടെങ്കിൽ പിന്നീട് അതിന്റേതായ ബുദ്ധിമുട്ടുകളും വിഷമങ്ങളും അനുഭവിക്കേണ്ടി വരില്ല. ഇത്തരത്തിൽ വീടിന്റെ മുൻവശം പ്രധാന വാതിൽ തുറക്കുന്ന ഭാഗം കിഴക്കോട്ട് ദർശനമായിട്ടുള്ള വീടുകളാണ് എന്നുണ്ടെങ്കിൽ വളരെയധികം ഐശ്വര്യപൂർണ്ണമാണ്.
കാരണം സൂര്യൻ ഉദിച്ചു വരുന്ന ദിക്കലേക്കാണ് ഈ വീടിന്റെ ദർശനം വരുന്നത്. അതുകൊണ്ടുതന്നെ ഏതു പ്രവർത്തിയിലും വിജയവും ഉന്നതയും ജോലി സംബന്ധമായ ഉയർച്ചയും എല്ലാം ഇവർക്ക് ഉണ്ടാകും. അതുപോലെതന്നെയാണ് പടിഞ്ഞാറ് ദർശനം ആയിട്ടുള്ള വീടുകളും. അസ്തമന ധിക്കാണ് എന്നതുകൊണ്ട് തന്നെ സൂര്യന്റെ തേജസും, ഓജസും വീടുകളിലേക്ക് ഉണ്ടായിരിക്കും. ഈ വീടുകളിൽ താമസിക്കുന്ന ആളുകൾ നല്ലൊരു രീതിയിൽ സംസാരിക്കുന്നവൻ ആയിരിക്കും.
സംസാരിച്ചുകൊണ്ട് ആളുകളെ മയക്കിയെടുക്കാൻ കഴിവുള്ളവർ ആയിരിക്കും. മൂന്നാമതായി വടക്കോട്ട് ദർശനമുള്ള വീടുകളാണ് ഈ വീടുകളിൽ സാമ്പത്തികമായി വളരെയധികം ഉയർച്ച ഉള്ളവർ ആയിരിക്കും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി തെക്കോട്ട് ദർശനമുള്ള വീടുകൾ വളരെയധികം മോശം അവസ്ഥയിൽ ജീവിക്കുന്നവർ ആയിരിക്കും.