പലപ്പോഴും ആളുകൾ വണ്ണത്തിന്റെ കാര്യത്തിൽ കുറയ്ക്കുക എന്ന കാര്യത്തെ മാത്രമാണ് അധികവും ചിന്തിക്കാറുള്ളത്. എന്നാൽ തടി വെക്കാതെ വിഷമിക്കുന്ന ആളുകളും നമുക്കിടയിൽ വളരെ ചുരുക്കം പേരുണ്ട്. വണ്ണം തീരെയില്ലാതെ ശരീരം വളരെയധികം ശോക്ഷിച്ച് കഴിയുന്ന ആളുകളും ഉണ്ട്. ഇവർക്ക് എങ്ങനെയെങ്കിലും അല്പം തടി കൂടണം എന്നതായിരിക്കും ആഗ്രഹം ഉണ്ടായിരിക്കുക. അതുകൊണ്ടുതന്നെ ഇവർ വാരിവലിച്ച് ഭക്ഷണം കഴിക്കാൻ ശ്രമിക്കാറുണ്ട് എങ്കിലും ഇത് അവർക്ക് പരമാവധിയും സാധിക്കാതെയാണ് വരാറുള്ളത്.
അമിതമായി കഴിക്കാൻ ശ്രമിക്കുന്നത് മൂലം ശർദി, ഓക്കാനം പോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം. നാം അമിതമായി ചോറ് കഴിക്കുന്നത് കൊണ്ട് ശരിക്കും ശരീരത്തിന് വണ്ണം വയ്ക്കുക എന്നതിനേക്കാൾ ഉപരി രോഗാവസ്ഥകൾ വർദ്ധിക്കാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ ചോറ് കഴിക്കുന്നത് ഒരു പരിധിവരെ നിയന്ത്രിച്ച് നടത്തുന്ന തന്നെയാണ് ഗുണപ്രദം. ഇതിനുപകരമായി പ്രോട്ടീനും ഗാലറിയും കാൽസ്യം എല്ലാം അധികമായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണ് ഉത്തമം.
ഇതിനായി ദിവസവും ഒരു മിൽക്ക് കുടിക്കുന്നത് വളരെ ഹെൽപ്ഫുൾ ആണ്. രാത്രി കിടക്കാൻ പോകുന്ന സമയത്തിനും മുൻപായി ഒരു ഗ്ലാസ് തേങ്ങാപ്പാലിൽ അവോക്കാഡോ, നട്സ്, തേൻ എന്നിവ നല്ലപോലെ മിക്സ് ചെയ്ത് കുടിക്കുന്നത് വളരെയധികം ഗുണപ്രദമാണ്.
തേങ്ങാപ്പാലിന് പകരമായി പശുപാലും എടുക്കാം. അമിതമായി ഭക്ഷണം കഴിച്ചു വണ്ണം വയ്ക്കാൻ ശ്രമിക്കുന്നവരാണ് എന്നുണ്ടെങ്കിൽ ഒപ്പം തന്നെ ചെറിയ വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ പല ഭാഗത്തും കൊഴുപ്പായി അടിഞ്ഞ് പല രോഗാവസ്ഥകളും ഉണ്ടാകാൻ സാധ്യതകളുണ്ട്.