പലപ്പോഴും ഓരോ വ്യക്തികളും രോഗികളാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം അവന്റെ ജീവിതശൈലിയിലെ നിയന്ത്രണം ഇല്ലായ്മ തന്നെയാണ്. അതുകൊണ്ടുതന്നെ ഇനി മുതൽ എങ്കിലും നല്ല ഒരു നിയന്ത്രണമുള്ള ജീവിതശൈലി നമുക്ക് പാലിക്കാവുന്നതാണ്. ഇത്തരത്തിൽ നല്ല ഒരു ജീവിതശൈലി നിയന്ത്രിക്കുക വഴി അല്ലെങ്കിൽ പാലിക്കുക വഴി നമുക്ക് പല രോഗങ്ങളെയും ഇല്ലാതാക്കാനും വരാതെ തടയാനും സാധിക്കും. പ്രമേഹം, ബ്ലഡ് പ്രഷർ, കൊളസ്ട്രോള്, പൈൽസ്, ഹാർട്ടറ്റാക്ക് എന്നിങ്ങനെ ഒരുപാട് രോഗങ്ങളെ നമുക്ക് നിയന്ത്രിച്ച് നിർത്താൻ ആകും.
ഇതിനായി നമ്മുടെ ജീവിതശൈലിയിലെ ഏറ്റവും ആദ്യത്തെ കർമ്മമാണ് നേരത്തെ എഴുന്നേൽക്കുക എന്നുള്ളത് നേരത്തെ എന്നതുകൊണ്ട് സൂര്യൻ ഉദിക്കുന്നതിന് മുൻപേ എഴുന്നേൽക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. സൂര്യന്റെ ഏറ്റവും ആദ്യത്തെ വെയില് കൊള്ളുന്നതും വളരെയധികം ഗുണം ചെയ്യും.
ഏഴുമണിക്കും മുൻപായി സൂര്യന്റെ വെയില് കൊള്ളുന്നതാണ് ഗുണപ്രദം. രാവിലെ എഴുന്നേറ്റ് ഉടൻതന്നെ ഒന്നോ രണ്ടോ ഗ്ലാസ് ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് വയറിനും ശോധനയ്ക്കും ദഹനത്തിനും എല്ലാം ഗുണപ്രദമാണ്. ഇവയിലെ ചൂടാകുന്നതിനു മുൻപേ തന്നെയായി രാവിലെ അല്പനേരം നടക്കുന്നതും കൂടുതലും ഗുണം ചെയ്യും.
ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ല. നമുക്ക് ഒരു ദിവസത്തിന് വേണ്ട എല്ലാ എനർജിയും ലഭിക്കുന്നത് ഈ പ്രഭാത ഭക്ഷണത്തിൽ നിന്നുമാണ്. കുറഞ്ഞത് രണ്ടര ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണത്തിൽ നല്ലപോലെ വിറ്റാമിനുകളും പ്രോട്ടീനും കാൽസ്യവും എല്ലാം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. ആരോഗ്യകരമായ ജീവിതം നയിക്കുകയാണ് എന്നുണ്ടെങ്കിൽ രോഗങ്ങൾ പരിസരത്ത് പോലും വരില്ല.