ഈ വിറ്റാമിൻ നിങ്ങളുടെ ശരീരത്തിൽ ഇല്ലേ, എങ്കിൽ മുടി കൊഴിയും നഖം നശിക്കും.

പലപ്പോഴും നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായിട്ടുള്ള ഒരു വിറ്റാമിൻ തന്നെയാണ് വിറ്റാമിൻ ബി 7 എന്നത്. നമ്മുടെ മുടി വളർച്ചയ്ക്കും നഖങ്ങളുടെ വളർച്ചക്കും മുഖത്തിന്റെ ചർമം നിലനിൽക്കുന്നതിനും എല്ലാം തന്നെ വിറ്റാമിൻ ബി സെവൻ ശരീരത്തിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇതിന്റെ കുറവുകൊണ്ട് തന്നെയാണ് അമിതമായ മുടികൊഴിച്ചിലും, നഖങ്ങൾ നശിക്കുന്ന അവസ്ഥയും, മുഖത്ത് കവിളുകളിൽ കുരുക്കൾ രൂപപ്പെടുന്നത് എല്ലാം സംഭവിക്കുന്നത്.

പല സാഹചര്യങ്ങളിലും ഇതിന്റെ സപ്ലിമെന്റുകൾ കഴിക്കേണ്ടതായ അവസ്ഥകൾ ഉണ്ടാകാറുണ്ട്. ബയോട്ടിൻ എന്ന മരുന്നാണ് ഇതിനെ സപ്ലിമെന്റ് എപ്പോഴും ഡോക്ടർ പ്രിസ്ക്രൈബർ ചെയ്യാറുള്ളത്. എന്നാൽ ഏറ്റവും സീരിയസ് ആയിട്ടുള്ള സാഹചര്യങ്ങളിൽ മാത്രമാണ് ഇത്തരം സപ്ലിമെന്റുകൾ കഴിക്കാൻ പാടുള്ളൂ.

   

അല്ലാത്ത സമയങ്ങളിൽ നമ്മുടെ ഭക്ഷണത്തിൽ നിന്നും തന്നെ ഈ വിറ്റാമിൻ ബി 7 നമുക്ക് ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ വിറ്റാമിൻ ബി 7 ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് തിരിച്ചറിയാം. ഏറ്റവും പ്രധാനമായും ചെറു മത്സ്യങ്ങളാണ് വിറ്റാമിൻ ഒരു വലിയ സ്രോതസ്സ് എന്ന് പറയുന്നത് ചെറു മത്സ്യങ്ങൾ തന്നെയാണ്.

വേവിച്ച മുട്ട കഴിക്കുന്നതും വളരെയധികം ഗുണപ്രദം തന്നെയാണ്. അവോക്കാഡോ എന്നല്ലപ്പോലെ വിറ്റാമിൻ ബി 7 അടങ്ങിയിരിക്കുന്നു. നട്ട്സ് സീഡ്സ് എന്നിവയിലും നല്ലപോലെ വിറ്റാമിൻ ബി 7 ഉണ്ട്. ഏറ്റവും നോർമലായ അവസ്ഥയിൽ ഒരു ശരീരത്തിന് വിറ്റാമിൻ ബി സെവെന്റെ അളവ് ആവശ്യമായിട്ടുള്ളത് 30 മില്ലിഗ്രാം മാത്രമാണ്. മുലയൂട്ടുന്ന അല്ലെങ്കിൽ പ്രസവത്തോട് അനുബന്ധിച്ച് സ്ത്രീകൾക്ക് 35 മില്ലിഗ്രാം വരെയും ആകാം.

Leave a Reply

Your email address will not be published. Required fields are marked *