ജ്യോതിഷ ശാസ്ത്രപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇവയിൽ എല്ലാ നക്ഷത്രങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഓരോ നക്ഷത്രത്തിനും അതിന്റെ ജന്മനാ തന്നെ ഉള്ള ചില സ്വഭാവ ഗുണങ്ങളുണ്ട്. അതുപോലെ തന്നെ ഏഴു നക്ഷത്രക്കാർക്ക് ശിവ ഭഗവാനോട് ഏറ്റവും അധികം പ്രീതി കൂടുതലുള്ളവർ ആയിരിക്കും. ശിവ ഭഗവാനും തിരിച്ച് ഏറ്റവും അധികം ഇഷ്ടമുള്ള ഏഴു നക്ഷത്രക്കാരാണ് ഇനി പറയാൻ പോകുന്നത്. ഈ ഏഴു നക്ഷത്രങ്ങളിൽ ഏറ്റവും ആദ്യത്തേത് മൂലം നക്ഷത്രമാണ്. മൂലം നക്ഷത്രത്തിൽ ജനിച്ച ആളുകൾ പൊതുവേ ശാന്തശീലരും, സൗമ്യ സ്വഭാവം ഉള്ളവരും ആയിരിക്കും.
രണ്ടാമതായി പൂരം നക്ഷത്രമാണ്. പൂരം നക്ഷത്രത്തിൽ ജനിച്ച ആളുകൾ മറ്റുള്ളവരോട് സഹാനുഭൂതിയുള്ള സ്വഭാവക്കാരായിരിക്കും. സഹജീവി സ്നേഹത്തോടുകൂടി ജീവിക്കുന്ന ആളുകൾ ആയിരിക്കും പൂരം നക്ഷത്രത്തിൽ ജനിച്ചവർ. മൂന്നാമതായി മകം നക്ഷത്രമാണ്. മകംവശത്തിൽ ജനിച്ച ആളുകൾക്ക് ശിവ ഭഗവാനോട് ഒരു പ്രത്യേക താല്പര്യം ഉണ്ടായിരിക്കും. അതുപോലെതന്നെ മറ്റുള്ളവർക്ക് വേദനിക്കരുത് എന്ന രീതിയിൽ ചിന്തിച്ച് ആയിരിക്കും ഇവർ ഏത് പ്രവർത്തിയും ചെയ്യുന്നത്.
നാലാമത് ഉത്രാടം നക്ഷത്രമാണ്. അഞ്ചാമതായി തിരുവാതിര നക്ഷത്രം. തിരുവാതിര നക്ഷത്രത്തിൽ ജനിച്ച ആളുകൾ വളരെയധികം സ്നേഹസമ്പന്നർ ആയിരിക്കും. ആയില്യം നക്ഷത്രത്തിൽ ജനിച്ച ഏത് വ്യക്തികളോട് ചോദിച്ചാലും അവരുടെ ഇഷ്ട ദൈവം എന്നത് എപ്പോഴും ശിവ ഭഗവാൻ തന്നെയായിരിക്കും. ഏഴാമതായി ഭരണി നക്ഷത്രമാണ്. ഈ നക്ഷത്രത്തിൽ ജനിച്ച ആളുകൾ ഏത് പ്രവർത്തി ചെയ്യുമ്പോഴും ഈശ്വരനെ നിരക്കുന്ന രീതിയിൽ മാത്രം ചെയ്യാൻ പരിശ്രമിക്കുന്നവരാണ്.