ഹൃദയാഘാതം എന്നത് പലപ്പോഴും ഹൃദയത്തിന്റെ മസിലുകളിലേക്ക് രക്തം ശരിയായ രീതിയിൽ എത്താത്തത് കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണ്. എന്നാൽ രക്തം എത്തി എന്നാൽ മാത്രം ഹൃദയാഘാതം വരാതിരിക്കുന്നില്ല. യഥാർത്ഥത്തിൽ ശരിയായ അളവിൽ നമ്മുടെ ഹൃദയത്തിലേക്ക് രക്തത്തിലേക്ക് ഓക്സിജൻ കിട്ടാതെ വരുമ്പോഴും ഹൃദയാഘാതത്തിനുള്ള സാധ്യതകൾ വർദ്ധിക്കുന്നു.
ഏതെങ്കിലും തരത്തിലുള്ള അലർജി, ന്യൂമോണിയ, ഇൻഫെക്ഷനുകൾ എന്നിവ ഉള്ളവർക്ക് ശരിയായ അളവിൽ രക്തത്തിൽ ഓക്സിജന്റെ അളവ് ഇല്ലാതെ വരികയും അത് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇവ മാത്രമല്ല രക്തത്തിൽ ഓക്സിജൻ കുറയുന്നതിന് കാരണമാകുന്നത് പലപ്പോഴും സ്ലീപ് അപ്നിയ എന്ന കൂർക്കം വലിയും, നമ്മുടെ ശ്വാസകോശത്തിലേക്ക് ശരിയായ രീതിയിൽ ഓക്സിജൻ കിട്ടാതെ വരുന്നതുമൂലം ഉണ്ടാവുകയും ഇതുമൂലം ഹൃദയാഘാതം ഉണ്ടാകാനും ഇടയുണ്ട്.
ഏറ്റവും വലിയ ഒരു റിസ്ക് ഫാക്ടർ ആണ് പാരമ്പര്യം എന്നത്. നമ്മുടെ ഏറ്റവും അടുത്ത ബന്ധത്തിലുള്ളവർക്ക് അതായത് അച്ഛൻ അമ്മ സഹോദരങ്ങൾ എന്നിങ്ങനെയുള്ള ബന്ധത്തിൽ ആർക്കെങ്കിലും ഹൃദയാഘാതം ഉണ്ടായിട്ടുണ്ട് എന്നുണ്ടെങ്കിൽ നമുക്കും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാധ്യതയെ നമുക്ക് തടഞ്ഞുനിർത്തുക വളരെ പ്രയാസകരമാണ്. ഇതുമാത്രമല്ല ചില വിറ്റാമിനുകളുടെ കുറവ് ഹൃദയാഘാതത്തിലേക്ക് വഴിവയ്ക്കുന്നു.
ഏറ്റവും പ്രധാനമായും വിറ്റാമിൻ ഡി ത്രീ, വിറ്റാമിൻ ബി 12 എന്നിവയുടെ ഡെഫിഷ്യൻസി ആണ് ഉണ്ടാക്കുന്നതിൽ മുൻപന്തിയിൽ. നമുക്കുണ്ടാകുന്ന ചില അലർജികളും ഇത്തരത്തിൽ ഹൃദയാഘാതത്തിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ചെറിയ അലർജികളും കൂർക്കം വലി പോലുള്ള പ്രശ്നങ്ങളെയും തുടക്കത്തിലെ പരിഹരിക്കാൻ പരിശ്രമിക്കുക. ഇല്ലെങ്കിൽ വലിയ ദുരന്തങ്ങളെ നേരിടേണ്ടതായി വരാം.