ഒരു മനുഷ്യ ശരീരത്തിൽ നിലനിൽക്കുന്ന കോശങ്ങളാണ് ക്യാൻസർ കോശങ്ങൾ. ഇത് ഓട്ടോമാറ്റിക് ആയി തന്നെ നമ്മുടെ ശരീരത്തിൽ ഉള്ളവയാണ്.എന്നാൽ നമ്മുടെ ശരീരത്തിന്റെ ആരോഗ്യപ്രതിരോധശേഷി ഇതിനെ വിഘടിക്കാതെ തടഞ്ഞു നിർത്തുന്നു. അതുകൊണ്ടുതന്നെയാണ് നമുക്ക് ക്യാൻസർ ഇല്ലാതിരിക്കുന്നതിന്റെ കാരണം. എന്നാൽ നമുക്ക് രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് ഈ കാൻസർ കോശങ്ങൾക്ക് വിഘടിക്കാനുള്ള സാധ്യതകൾ കൂടുന്നു. ഇത് ക്യാൻസർ ഉണ്ടാകുന്നതിനും ശരീരം തളർച്ചയിലേക്ക് പോകുന്നതിനു കാരണമാകുന്നു.
അതുകൊണ്ടുതന്നെ ഒരു ഓട്ടോ ഇമ്മ്യൂൺ രോഗത്തിന്റെ കൂട്ടത്തിൽ തന്നെ പെടുന്ന രോഗാവസ്ഥയാണ് ക്യാൻസറും. ഏറ്റവും പ്രധാനമായും നമുക്ക് ക്യാൻസർ ഉണ്ടാകുന്നത് വായിലോ വയറിലോ ആണ് അധികവും. നമ്മുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ചില ബാക്ടീരിയകളും ഈ ക്യാൻസർ കോശങ്ങൾ വിഘടിക്കാൻ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ നല്ല ബാക്ടീരിയകൾ ഉണ്ടാവുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ പരമാവധിയും കഴിക്കാൻ ശ്രമിക്കുക.
എത്രതന്നെ നിയന്ത്രിച്ചെന്നാൽ കൂടെയും നമ്മുടെ പാരമ്പര്യത്തിൽ ക്യാൻസർ ഉണ്ട് എന്നുണ്ടെങ്കിൽ ഇതിനുള്ള സാധ്യത 40% ത്തോളം നിലനിൽക്കുന്നു. പുകവലിയും മദ്യപാനവും ഈ ക്യാൻസറിനെ വളരെ പെട്ടെന്ന് തന്നെ ശരീരത്തിൽ ഉണ്ടാക്കിയെടുക്കാൻ കാരണമാകുന്നു. പ്രായം കൂടുന്തോറും നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പവർ കുറയുന്നു എന്നതുകൊണ്ട് തന്നെ പ്രായം കൂടുന്നതും ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു.
എന്നാൽ നല്ല ഒരു ജീവിതശൈലിയും ഭക്ഷണക്രമീകരണവും വ്യായാമവും എല്ലാം നാം തുടക്കം മുതലേ കൊണ്ട് നടക്കുന്ന ആളുകളാണ് എന്നുണ്ടെങ്കിൽ ഇത് നമുക്ക് വരാതെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ സാധിക്കും. നമ്മുടെ ശരീരത്തിലേക്ക് കൊടുക്കുന്ന ഭക്ഷണങ്ങൾ മാത്രമല്ല വൃത്തിയാക്കേണ്ടത് നമ്മുടെ ആരോഗ്യവും ചുറ്റുപാടും എല്ലാം മലിനമാകാതെ കാത്തുരക്ഷിക്കണം.