മിക്ക ആളുകളും കേട്ടിട്ടുള്ള രണ്ടു വാക്കുകൾ ആണ് ആൻജിയോഗ്രാം പ്ലാസ്റ്റി എന്നിവ. എന്നാൽ ഇത് എന്തിനാണ് ചെയ്യുന്നത് എന്ന് ആളുകൾക്ക് പലർക്കും അറിവ് ഉണ്ടായിരിക്കുകയില്ല. ഹൃദയാഘാതം വന്നിട്ടുള്ള അല്ലെങ്കിൽ വരാൻ സാധ്യത ഏറിയിട്ടുള്ള ആളുകൾക്ക് ചെയ്യുന്നതാണ് ആൻജിയോഗ്രാം അല്ലെങ്കിൽ ആൻജിയോപ്ലാസ്റ്റി. ഹൃദയത്തിന് മസിലുകൾക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുന്നത് മൂലമാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
അതുകൊണ്ടുതന്നെ ഈ ഹൃദയത്തിന്റെ രക്തക്കുഴലുകളിൽ എവിടെയെങ്കിലും ബ്ലോക്കുകൾ ഉണ്ടോ എന്ന് നിർണയിക്കുന്നതിനായി ചെയ്യുന്നതാണ് ആൻജിയോഗ്രാം. തുടയിലൂടെയോ കൈയിലൂടെയോ വയറിന് അകത്തു കൂടെയോ ഹൃദയത്തിനകത്തേക്ക് പോകുന്ന രക്തക്കുഴലുകളിലൂടെ ട്യൂബ് കടത്തിവിട്ട് ആണ് മസിലുകളിലേക്കുള്ള രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടോ എന്ന് നിർണയിക്കുന്നത്. എല്ലാ ആളുകൾക്കും ആൻജിയോഗ്രാം ചെയ്യാറില്ല.
ഹൃദയാഘാതം ഒരിക്കലെങ്കിലും ഉണ്ടായിട്ടുള്ളവർക്ക് അല്ലെങ്കിൽ ഹൃദയത്തിനുള്ള സാധ്യതകൾ വളരെ കൂടുതലുള്ള ആളുകളെയോ ഡോക്ടേഴ്സ് പരിശോധിച്ചതിനുശേഷം മാത്രമാണ് ആൻജിയോഗ്രാം ചെയ്യുന്നത്. ആൻജിയോഗ്രാമിന് ശേഷം ഈ ബ്ലോക്കുകളെ അവിടെ നിന്നും ഇല്ലാതാക്കുന്നതായി ചെയ്യുന്ന ചികിത്സയാണ് ആൻജിയോ പ്ലാസ്റ്റി. ഇതും ഒരു ട്യൂബ് കടത്തിവിട്ട് അതിലൂടെ ബ്ലോക്കിന് പുറത്തേക്ക് വലിച്ചെടുത്ത് കളയുന്ന രീതിയാണ്.
ട്യൂബിനെ അറ്റത്തായി ഒരു ബലൂൺ പോലുള്ള ഭാഗം ഉണ്ടായിരിക്കും ഇതുപോലെ ആണ് ബ്ലോക്കിന് പുറത്തേക്ക് വലിച്ചെടുക്കാൻ ആകുന്നത്. ഈ ബലൂണിന് അകത്തു തന്നെ നെറ്റ് അല്ലെങ്കിൽ സ്പ്രിങ് പോലുള്ള ഒരു സ്റ്റെപ്പ് വെച്ച് രക്തക്കുഴലുകളെ ചുരുങ്ങാതെ വികസിപ്പിച്ച തന്നെ നിർത്തുന്നതിന് ഉള്ള സംവിധാനവും ആൻജിയോപ്ലാസ്റ്റി വഴി ചെയ്യുന്നു. ഈ ചികിത്സകൾ കഴിഞ്ഞശേഷം ഹൃദയമുണ്ടാകാൻ ഉണ്ടായിട്ടുള്ള കാരണത്തെക്കുറിച്ചുള്ള ബോധം നമുക്ക് ഉണ്ടായിരിക്കണം.