പലപ്പോഴും ധനപരമായി നമുക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് ഈശ്വര പ്രാർത്ഥന നമുക്ക് തന്നെ മനസ്സിൽ വരുന്ന കാര്യമാണ്. എന്നാൽ പലപ്പോഴും പ്രശ്നങ്ങൾക്ക് നമുക്ക് വിളിക്കാവുന്നത് മുരുക ഭഗവാനെയാണ്. സാമ്പത്തികമായിട്ടുള്ള എല്ലാ പരാതികളും മുരുക ഭഗവാനെ വിളിച്ച് പ്രാർത്ഥിച്ച ഫലം കാണുന്നതായി കാണാനാകും. നിങ്ങളുടെ കുടുംബത്തിന് ആർക്കെങ്കിലും അല്ലെങ്കിൽ കുടുംബത്തിന്റെ നാഥനെ ധനപരമായ പ്രശ്നങ്ങളും സാമ്പത്തിക കടബാധ്യതകൾ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായും മുരുകനോട് പ്രാർത്ഥിച്ചാൽ മതി.
ഇത്തരത്തിലുള്ള സാമ്പത്തിക ദുരിതങ്ങളെല്ലാം തന്നെ മുരുക ഭഗവാൻ നമുക്ക് മാറ്റിത്തരുന്നു. ഇതിനായി ചില വഴിപാടുകൾ പ്രത്യേകമായി ചെയ്യാവുന്നതാണ്. ഏറ്റവും പ്രധാനമായും മലയാള മാസത്തിലെ ഒന്നാം തീയതി കഴിഞ്ഞു വരുന്ന തിങ്കളാഴ്ചയും ശനിയാഴ്ചയോ തിരഞ്ഞെടുത്ത് ആ ദിവസം ക്ഷേത്രത്തിൽ പോയി അഷ്ടോത്തര പുഷ്പാഞ്ജലി കഴിക്കാം. പുഷ്പാഞ്ജലി കഴിക്കുന്നത് എപ്പോഴും മുരുക ദേവനെ ഒരുപാട് ഇഷ്ടപ്പെട്ടതാണ്.
മുരുക ദേവന്റെ പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങളിൽ പോയി ഇത് ചെയ്യുകയാണ് കൂടുതൽ ഉത്തമം. സാധ്യമെങ്കിൽ കുടുംബത്തിലെ എല്ലാവരും കൂടി ചേർന്ന് വേണം ക്ഷേത്രത്തിൽ പോകുന്നതിന്. ക്ഷേത്രത്തിൽ പോകുന്ന സമയത്ത് പോകുന്ന എല്ലാവരുടെയും തലയ്ക്കുഴിഞ്ഞ് ഓരോ രൂപ നാണയം വച്ച് ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ സമർപ്പിക്കാം.
നിങ്ങൾക്ക് സാധ്യമെങ്കിൽ മാത്രം ഒരു പഞ്ചാമൃതം സമർപ്പിച്ച് പ്രാർത്ഥിക്കുന്നതും വളരെ ഉപകാരപ്പെടുന്നു. ഈ കാഴ്ചയെല്ലാം മുരുക ദേവനെ സമർപ്പിച്ച് നല്ലപോലെ മനസ്സുരുകി പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ, നിങ്ങളുടെ എത്ര വലിയ കടബാധ്യതയും വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകുന്നു. നിങ്ങൾക്ക് എത്ര വലിയ വിഷമങ്ങൾ ഉണ്ടായാലും ഈശ്വരനോട് ചേർന്ന് നിൽക്കുക.