പലപ്പോഴും അമിതവണ്ണം എന്നത് ആളുകൾക്ക് വലിയ ഒരു പ്രശ്നം തന്നെയാണ്. മാനസികമായി വിഷമം ഉണ്ടാക്കുന്നു എന്നത് മാത്രമല്ല ശാരീരികമായും മറ്റു പല രോഗ അവസ്ഥകളും പെട്ടെന്ന് വന്നുചേരാൻ ഇത് കാരണമാകാറുണ്ട്. സ്ട്രോക്ക്, ഹൃദയാഘാതം, ഡിപ്രഷൻ, ലിവർ സിറോസിസ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായി പെട്ടെന്ന് ഉണ്ടാക്കാവുന്ന രോഗങ്ങളാണ്. മാനസികമായി ഒരുപാട് വിഷമങ്ങളും, ഡിപ്രഷനും, മറ്റുള്ളവരെ അഭിമുഖീകരിക്കാൻ താല്പര്യക്കുറവും, ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങളും ഇതുവഴി ഉണ്ടാകാൻ ഇടയുണ്ട്.
വണ്ണം കൂടിയ ആളുകൾക്ക് പിന്നീട് ഇത് കുറയ്ക്കുക എന്നത് പ്രയാസകരമാണ്. ഭക്ഷണം നിയന്ത്രിക്കാനും വ്യായാമങ്ങൾ ചെയ്യാനും ഇവർക്ക് പലപ്പോഴും വളരെയധികം ബുദ്ധിമുട്ടേണ്ടി വരുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കെല്ലാം ഇന്ന് പുതിയ നൂതന മാർഗം നിലവിൽ വന്നിട്ടുണ്ട്. ഭക്ഷണം നാം സ്വയമേ നിയന്ത്രിക്കാതെ തന്നെ ശരീരം ഓട്ടോമാറ്റിക്കായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്ന അവസ്ഥയാണ് ഇതിലൂടെ നടക്കുന്നത്.
നമ്മുടെ ശരീരത്തിൽ ആമാശയത്തിനടുത്ത് ഭക്ഷണത്തിനോട് ആകാംക്ഷ തോന്നുന്ന അല്ലെങ്കിൽ വിശപ്പ് ഉണ്ടാക്കുന്ന ഒരു കെമിക്കൽ ഉണ്ട്. ഈ കെമിക്കൽ പുറപ്പെടുവിക്കുന്ന രക്തക്കുഴലുകളെ ബ്ലോക്ക് ചെയ്യുകയാണ് ഈ പ്രൊസീജർ വഴി ചെയ്യുന്നത്.
ഈ രക്തക്കുഴലുകൾ അടയുന്നത് വഴി വിശപ്പ് ഉണ്ടാകാതെ വരികയും അല്പം മാത്രം ഭക്ഷണം കഴിച്ചാൽ വയറു നിറയുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഇതിലൂടെ ശരീരഭാരം 10 കിലോ വരെ വളരെ പെട്ടെന്ന് കുറയുന്നതായി കാണുന്നു. കൈകളിലെ ഞരമ്പിലൂടെ ഒരു ട്യൂബ് കടത്തി വിട്ടാണ് ഈ പ്രൊസീജർ ചെയ്യുന്നത്.