പ്രമേഹം എന്നതിനെക്കുറിച്ച് നാം എല്ലാവരും ഇന്ന് വളരെയധികം ബോധവാന്മാരാണ്. എന്നിരുന്നാൽ കൂടിയും ഈ രോഗത്തെ നമ്മിൽ നിന്നും പൂർണമായി എടുത്തുമാറ്റാൻ ആകും എന്ന് വിശ്വസിക്കാനാവാത്തവരാണ് നമ്മിൽ പലരും. എന്നാൽ തീർച്ചയായും നല്ല ഒരു ജീവിതശൈലിയും കഠിനമായ ഒരു ഡയറ്റും ഫോളോ ചെയ്യുന്നതിലൂടെ പൂർണ്ണമായും പ്രമേഹത്തെ നോർമലായ ഒരു അവസ്ഥയിലേക്ക് എത്തിച്ചേരാൻ നമുക്ക് സാധിക്കും.
ഇതിനെ മാനസികമായി നാം ഇത് തയ്യാറായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. വളരെ കഠിനമായ നിയന്ത്രണം ഉണ്ട് എങ്കിൽ മാത്രമാണ് പ്രമേഹത്തെ ഒരു നോർമൽ റേഞ്ചിലേക്ക് എത്തിക്കാൻ ആകു. ഇതിനായി ഭക്ഷണം വളരെ ശക്തമായി തന്നെ നിയന്ത്രിക്കണം. പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണയാണ് ചോറിന് പകരം ചപ്പാത്തി കഴിച്ചാൽ പ്രമേഹം നിയന്ത്രണത്തിൽ ആകും എന്നത്. എന്നാൽ യഥാർത്ഥത്തിൽ ചോറും ചപ്പാത്തിയും ഒരേ തരത്തിലുള്ള ഗുണം തന്നെയാണ് പുറപ്പെടുവിക്കുന്നത്.
അതുകൊണ്ട് തന്നെ ചോറും ചപ്പാത്തിയും ഒരുപോലെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാം. ഇതിനു പകരമായി രാവിലെ പ്രഭാതഭക്ഷണമായി ഒരു സ്പാനിഷ് ഓംലെറ്റ് കഴിക്കാവുന്നതാണ്. എത്രത്തോളം മുട്ട ഈ ഓംലെറ്റിൽ ഉൾപ്പെടുത്തുന്ന അത്രയും തന്നെ പച്ചക്കറികളും ഉൾപ്പെടുത്തേണ്ടതാണ്. പച്ചക്കറികൾ ഉപയോഗിക്കുകയാണ് കൂടുതൽ ഉത്തമം.
കപ്പയും ഉരുളക്കിഴങ്ങും പരമാവധിയും ഒഴിവാക്കി നിർത്താം. ഇങ്ങനെ ഭക്ഷണം വളരെ കഠിനമായി തന്നെ നിയന്ത്രിച്ചാൽ നമ്മുടെ പ്രമേഹവും നല്ല ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നത് നമുക്ക് അനുഭവിച്ചറിയാനാകും. പ്രമേഹം നിയന്ത്രണത്തിലായി എന്നിരുന്നാൽ തന്നെ നമ്മുടെ ശരീരഭാരവും ശരീരത്തിലെ മറ്റ് അവയവങ്ങളുടെ രോഗാവസ്ഥയും ഉണ്ടാകാതെ തടയാനാകും.