പലപ്പോഴും നമ്മുടെ ദാമ്പത്യ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകുന്നത് പരസ്പരമുള്ള ശാരീരിക ബന്ധത്തിൽ താല്പര്യക്കുറവുകൾ ഉണ്ടാകുമ്പോൾ. അതുകൊണ്ടുതന്നെ എപ്പോഴും നിങ്ങളുടെ ശാരീരിക ബന്ധം എന്നത് പരസ്പരം ഇഷ്ടത്തോടും സ്നേഹത്തോടും കൂടി ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സ്വന്തം ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം പങ്കാളിയെ ബന്ധപ്പെടാതെ പരസ്പരമുള്ള സുഖവും സന്തോഷവും മനസ്സിൽ തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കാൻ പരിശ്രമിക്കുക. സ്ത്രീയുടെ ശാരീരിക സുഖം എന്നത് സാവധാനം തുടങ്ങുകയും സാവധാനം അവസാനിക്കുകയും ചെയ്യുന്നതാണ്.
എന്നാൽ പുരുഷന്റേത് പെട്ടെന്ന് ഉണ്ടാവുകയും പെട്ടെന്ന് അവസാനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പുരുഷൻ ഈ കാര്യത്തിൽ പ്രത്യേകം മുൻകൈയെടുക്കേണ്ടതുണ്ട്. സ്ത്രീയുടെ ശാരീരിക സുഖം ഉന്നതിയിൽ എത്തുമ്പോൾ മാത്രമാണ് ലൈംഗികബന്ധത്തിലേക്ക് പോകേണ്ടത്.
മാനസികമായി സ്ത്രീയെ ഇതിനുവേണ്ടി തയ്യാറാക്കുകയാണ് വേണ്ടത്. സ്ത്രിയുടെ ലൈംഗികബന്ധം അതിന്റെ ഉന്നതിയിൽ എത്തിക്കുന്നത് അവൾക്ക് മാനസികമായി ഇതിനോട് താല്പര്യം ഉണർത്തുമ്പോഴാണ്. എന്നാൽ പുരുഷനെ സെക്സ് എന്നത് ശാരീരികമായി മാത്രം ഉണ്ടാകുന്ന ഒരു വികാരമാണ്. ലൈംഗിക ബന്ധത്തിലേക്ക് പോകുന്ന സമയത്ത് മാത്രമല്ല എപ്പോഴും പരസ്പരം സ്നേഹത്തോടുകൂടി വർത്തിക്കുകയാണ് എന്നുണ്ടെങ്കിൽ പരസ്പരം ഒരു റൊമാൻസ് എപ്പോഴും ഉണ്ടായിരിക്കും.
ഇതുതന്നെ നല്ല ലൈംഗികബന്ധത്തിന് കാരണമാകാറുണ്ട്. ഇത്തരം ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് അതിൽ നിന്നും വ്യതിചലിക്കുന്ന രീതിയിലുള്ള സംസാരങ്ങളും വഴക്കുകളോ പോലുള്ളവ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തിന്റെ ഏറ്റവും സ്നേഹപൂർണമായ തുടർച്ചയ്ക്ക് ഈ ബന്ധം അഭികാമ്യമാണ്. അതുകൊണ്ടുതന്നെ പരസ്പരമുള്ള സ്നേഹം ബന്ധം ഒരിക്കലും വിള്ളൽ ഉണ്ടാകാതെ സൂക്ഷിക്കുക. ഇത് സ്ത്രീക്കും പുരുഷനും ഒരുപോലെ കടമയുണ്ട്.