അരി പാത്രത്തിൽ ഈ മൂന്ന് വസ്തുക്കൾ വയ്ക്കുക. നിങ്ങളുടെ വീട്ടിൽ സമ്പത്ത് കുതിച്ചുയരും.

നമ്മുടെ എല്ലാവരുടെയും വീട്ടിൽ തന്നെ കാണപ്പെടുന്ന ഒരു വസ്തുവാണ് അരി പാത്രം. അരി എന്നത് അന്നമാണ്, അന്നത്തെ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ട്. ലക്ഷ്മിദേവി സാന്നിധ്യമുള്ള 108 വസ്തുക്കളിൽ ഒന്നാണ് അന്നം. അതുകൊണ്ടുതന്നെ അന്നത്തെ നാം ബഹുമാനിക്കേണ്ടതുണ്ട്. വീട്ടിലെ അരി വെക്കുന്ന പാത്രം വളരെ വൃത്തിയും ശുദ്ധവുമായി സൂക്ഷിക്കേണ്ടതുണ്ട്. പൊടിപിടിച്ച പാത്രം ഒന്നും അരിവക്കാനായി ഉപയോഗിക്കരുത്.

അതുപോലെ തന്നെ അരി എപ്പോഴും ഒരു പാത്രത്തിൽ സൂക്ഷിക്കാനായി പരിശ്രമിക്കണം. കവറിലോ ചാക്കിലോ സഞ്ചിയിലോ ഒന്നുമായി വയ്ക്കാതെ പ്രത്യേകമായി അരിക്ക് വേണ്ടി ഒരു പാത്രം കരുതി വയ്ക്കുക. അതുപോലെതന്നെ വീട്ടിലെ അരി പാത്രത്തിൽ ഈ മൂന്നു വസ്തുക്കൾ നിങ്ങൾ സൂക്ഷിക്കുകയാണ് എന്നുണ്ടെങ്കിൽ, നിങ്ങളുടെ വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളും ഐശ്വര്യ കേടുകളും സമാധാനക്കേടുകളും എല്ലാം തന്നെ എടുത്ത് മാറ്റപ്പെടും.

   

ഏറ്റവും പ്രധാനമായി ഒരു കിഴി കെട്ടാൻ പാകത്തിലുള്ള മഞ്ഞ തുണിയാണ് എടുക്കേണ്ടത്. തന്തയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് ഈ മഞ്ഞ തുണി അവിടെ വിരിച്ച് അതിലേക്ക് മൂന്ന് കഷണം മഞ്ഞള് തലയ്ക്കുഴിഞ്ഞ് പ്രാർത്ഥിച്ച് ഈ കിഴിയിലേക്ക് വയ്ക്കാം. കൂടാതെ മൂന്ന് ഒരു രൂപ നാണയവും തലയ്ക്കുഴിഞ്ഞ് ഇതിലേക്ക് വയ്ക്കാവുന്നതാണ്.

അഞ്ച് നല്ല ഏലക്ക ഇതിലേക്ക് വെച്ച് കൊടുക്കാം. നല്ലപോലെ ഭദ്രമായി കെട്ടി അരി വയ്ക്കുന്ന പാത്രത്തിന്റെ ഏറ്റവും താഴ്ഭാഗത്തായി വച്ചു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് വീട്ടിലെ ഐശ്വര്യ കേടുവകൾ ഇല്ലാതാക്കും. മൂന്നുമാസത്തിനുശേഷം ഈ കീഴി മാറ്റി പകരം മറ്റൊന്ന് വയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *