വണ്ട് , പ്രാണി എന്നിവ ശല്യം ആകുന്നുണ്ടോ. ഇവയുടെ ശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ.

മഴക്കാലമായാൽ നമ്മുടെ വീടുകളിൽ ചെറിയ പ്രാണികളെ കാണാനാകും. ചെറിയ പ്രാണികൾ മാത്രമല്ല പാമ്പ് പഴുതാര വണ്ടുകൾ എന്നിവയും നമ്മുടെ വീടിനകത്തേക്ക് കടന്നു വരാറുണ്ട്. തണുത്ത കാലാവസ്ഥയിലാണ് ഇവ വീടിനകത്തേക്ക് കയറി വരാറുള്ളത്. അതുകൊണ്ടുതന്നെ മഴക്കാലം ആകുമ്പോൾ നമ്മുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി തന്നെ വീടിന്റെ ജനലുകളും വാതിലുകളും വളരെ സേഫ് ആയി അടച്ചു വയ്ക്കേണ്ടതാണ്.

വീടിന്റെ എയർഹോളിലൂടെ പോലും ഇവ അകത്ത് പ്രവേശിക്കാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ ചെറിയ നെറ്റുകൾ വെച്ച് എയർ ഹോളുകളും അടച്ചുവയ്ക്കുന്നത് വളരെ ഉചിതം ആയിരിക്കും. മുപ്ലി വണ്ട് പോലുള്ള ചെറിയ പ്രാണികളെ അകറ്റുന്നതിനായി ചൂട് കൊടുത്താൽ മതിയായിരിക്കും. ഇതിനായി ചൂട്ടുകൾ കത്തിക്കുകയോ, തീ കൂട്ടി കത്തിക്കുകയോ ചെയ്യാം. മണ്ണെണ്ണ സ്പ്രേ ചെയ്താലും ഇവയുടെ സാമീപ്യം പെട്ടെന്ന് തന്നെ ഇല്ലാതാകും.

   

എന്നാൽ ഇത്തരത്തിൽ ചെയ്യുമ്പോൾ ഇവ ചത്ത് ഭക്ഷണത്തിലേക്ക് ശരീരത്തിലേക്ക് വീഴാൻ ഇടയുണ്ട്. ഇവയുടെ വിസർജ്യം ശരീരത്തിൽ പറ്റിയെന്നാൽ ശരീരത്തിന് ചൊറിച്ചിൽ അലർജി പോലുള്ളവ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. പാമ്പിനെയും വിഷം ശരീരത്തിൽ പറ്റുകയാണ് എന്നുണ്ടെങ്കിൽ ഇത് നമ്മുടെ ആന്തരിക അവയവങ്ങളെ പോലും ബാധിച്ച മരണം പോലും സംഭവിക്കാൻ ഇടയുണ്ട്.

അതുകൊണ്ട് തന്നെ മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കുക. വീടിനെ പുറത്തേക്ക് ഇറങ്ങുമ്പോൾ ചുറ്റുപാടും നല്ലപോലെ ശ്രദ്ധിച്ചു തന്നെ നടക്കുക. പാമ്പിന്റെ വിഷം തന്നെ ശരീരത്തിന് വളരെ വലിയ അലർജികൾ ഉണ്ടാക്കുന്നുണ്ട്. ഇതിനെക്കാളും അലർജി ഉണ്ടാക്കുന്നതാണ് ആന്റിവെനം.

Leave a Reply

Your email address will not be published. Required fields are marked *