ഹൃദയാഘാതം എന്നത് ആർക്കുവേണമെങ്കിലും വരാവുന്ന ഒരു രോഗാവസ്ഥയാണ്. രംഗബോധമില്ലാതെ കടന്നുവരുന്നവനാണ് ഹൃദയാഗാതം. അതുകൊണ്ടുതന്നെ ഹൃദയാഘാതം എങ്ങനെ ഉണ്ടാകുന്നു എന്ന അവബോധം നമുക്ക് ഉണ്ടായിരിക്കുന്നത് എപ്പോഴും വളരെ നല്ല കാര്യമാണ്. ഏറ്റവും പ്രധാനമായും ഉണ്ടാകാനുള്ള ഒരു കാരണം എന്നത് നമ്മുടെ പാരമ്പര്യം തന്നെയാണ്. മാതാപിതാക്കളെ ആർക്കെങ്കിലും ഒരാൾക്ക് ഹൃദയാഘാതം ഉണ്ടായിട്ടുള്ളവരാണ് എന്നുണ്ടെങ്കിൽ ഇതിന്റെ തുടർച്ചയായി മക്കളിൽ വരാനുള്ള സാധ്യത 30 മുതൽ 40 ശതമാനം വരെ നിലനിൽക്കുന്നു.
പാരമ്പര്യമായി ഇത്തരത്തിൽ ഹൃദയാഘാതം ഉണ്ടായിട്ടുള്ള കുടുംബമാണ് എന്നുണ്ടെങ്കിൽ മക്കൾക്ക് എപ്പോഴെങ്കിലും ഒരു നെഞ്ചുവേദന പോലെ അനുഭവപ്പെടുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും ഇത് ഹൃദയാഘാതം ആണോ എന്ന് സംശയിക്കണം. ഉടൻതന്നെ ആശുപത്രികളിൽ എത്തിക്കുകയല്ല എന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ ജീവൻ പോലും നഷ്ടപ്പെടാൻ ഇടയാകാറുണ്ട്. അതുപോലെതന്നെയാണ് നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ സ്ഥാനവും.
അമിതമായി കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ എപ്പോഴും ഹെൽത്തി ആയ ഭക്ഷണങ്ങൾ കഴിക്കാൻ പരിശ്രമിക്കുക. കാർബോഹൈഡ്രേറ്റിന്റെ അളവാണ് എല്ലാ ആളുകളിലും രോഗാവസ്ഥകൾ അമിതമാക്കുന്നതിന്റെ കാരണം. ഞാൻ കഴിക്കുന്ന ചോറ് ഈ കാർബോഹൈഡ്രേറ്റ്ന്റെ ഏറ്റവും വലിയ ഒരു സ്രോതസ്സാണ്.
അതുകൊണ്ടുതന്നെ ചോറ് കുറയ്ക്കുക എന്നതിനേക്കാൾ ഒഴിവാക്കുകയാണ് കൂടുതൽ ഉത്തമം. മധുരവും ഒരുതരത്തിൽ ഗ്ലൂക്കോസിന്റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാർബോഹൈഡ്രേറ്റും മധുരവും ഒരുപോലെ വർത്തിക്കുന്ന ചില ഘടകങ്ങളാണ്. എത്രത്തോളം ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്നുവോ അത്രത്തോളം നമുക്ക് ആരോഗ്യകരമായി ജീവിക്കാം. വ്യായാമം ജീവിതത്തിന്റെ ഒരു ഭാഗമായി മാറ്റേണ്ടതും ഉണ്ട്.