പ്രമേഹം എന്ന രോഗം വളരെ തീവ്രമായ ഒന്നാണ്. അതുകൊണ്ടുതന്നെ അച്ഛനും അമ്മയ്ക്കും പ്രമേഹമുണ്ട് എങ്കിൽ മക്കൾക്ക് വരുമോ എന്നതിനെക്കുറിച്ച് ആളുകൾക്ക് വളരെയധികം ടെൻഷൻ അനുഭവപ്പെടാറുണ്ട്. ഒരു പരിധിവരെ പാരമ്പര്യത്തിലൂടെ പ്രമേഹവും മറ്റു രോഗങ്ങളും പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.
മാതാപിതാക്കളെ അച്ഛനോ അമ്മയ്ക്കും ആർക്കെങ്കിലും ഒരാൾക്ക് പ്രമേഹം ഉണ്ട് എന്നുണ്ടെങ്കിൽ ഭാവിയിൽ മക്കൾക്ക് രോഗം വരാനുള്ള സാധ്യത 30 മുതൽ 40 ശതമാനം വരെയും നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ പ്രമേഹം എന്ന രോഗം നമ്മുടെ ജീവിതശൈലി കൊണ്ട് മാത്രമാണ് വരുന്നത് എന്ന് പറയുന്നത് അർത്ഥമില്ല. എന്നിരുന്നാൽ കൂടിയും മാതാപിതാക്കളെ രണ്ടുപേരിൽ ആർക്കെങ്കിലും ഒരാൾക്ക് പ്രമേഹമുള്ളവരാണ് എന്നുണ്ടെങ്കിൽ മക്കൾക്ക് ഈ രോഗം വന്ന തീരു എന്നത് നിർബന്ധമുള്ള കാര്യവുമില്ല.
തുടക്കം മുതലേ ഇതിനെക്കുറിച്ച് ബോധവാന്മാരായിരുന്നു കൊണ്ട് നമ്മുടെ ജീവിതശൈലി വളരെയധികം ആരോഗ്യപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്നവരാണ് എന്നുണ്ടെങ്കിൽ ഈ രോഗാവസ്ഥ വരാനുള്ള സാധ്യതയും നമുക്ക് തടഞ്ഞു നിർത്താൻ ആകുന്ന ഒന്നാണ്. എന്നാൽ ഇത് എന്തായാലും വരുമല്ലോ എന്ന രീതിയിലുള്ള ജീവിതശൈലിയാണ് നാം പാലിക്കുന്നത് എന്നുണ്ടെങ്കിൽ വരും എന്നതു സംശയമല്ലാത്ത കാര്യമാണ്.
അതുകൊണ്ടുതന്നെ ആദ്യം മുതലേ നമ്മുടെ ജീവിതശൈലി വളരെയധികം ആരോഗ്യപ്രദമായി നിയന്ത്രിക്കാം. ഹെൽത്തി ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുകയും, നല്ല രീതിയിൽ തന്നെ വ്യായാമങ്ങൾ ചെയ്യുകയും വേണം. എപ്പോഴും പച്ചക്കറികളും ഇലക്കറികളും നല്ലപോലെ കഴിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ചുവന്ന മാംസങ്ങൾ ഒരു പരിധിവരെ ഒഴിവാക്കുകയാണ് കൂടുതലും ഉചിതം ആയിട്ടുള്ളത്.