നാം വീട് പണിയുന്ന സമയത്ത് അതിന്റെ ഓരോ മൂലക്കും പ്രത്യേകം പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ആ ഭാഗത്ത് എന്തൊക്കെ വരണം എന്തൊക്കെ വരാൻ പാടില്ല എന്നതിനെക്കുറിച്ച് നമുക്ക് അറിവുണ്ടായിരിക്കുന്നത് വളരെയധികം നന്നായിരിക്കും. ഇത്തരത്തിൽ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു മൂലയാണ് തെക്ക് പടിഞ്ഞാറ് മൂല. ഇതിനെ കന്നിമൂല എന്നാണ് പറയുന്നത്. വീടിന്റെ കന്നിമൂല എന്നത് എപ്പോഴും ഉയർന്നിരിക്കേണ്ടതുണ്ട്.
ഈ ഭാഗത്ത് കൂടിയാണ് വീട്ടിലേക്കുള്ള എല്ലാ പോസിറ്റീവ് എനർജികളും കടന്നുവരുന്നത്. അതുകൊണ്ടുതന്നെ ഈ ഭാഗം വളരെ വൃത്തിയും ശുദ്ധവും ആയി തന്നെ സൂക്ഷിക്കേണ്ടതുണ്ട്. വീടിന്റെ ഈ കന്നിമൂലയിൽ വരേണ്ട ചില ചെടികളുണ്ട് . ഇവ ഈ ഭാഗത്ത് വളർത്തുകയാണ് എന്നുണ്ടെങ്കിൽ വളരെ വലിയ സാമ്പത്തിക ഉന്നതി നമ്മുടെ വീട്ടിൽ ഉണ്ടാകുന്നതായി കാണാനാകും. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചെടിയാണ് അല്ലെങ്കിൽ മരമാണ് ചെന്തെങ്ങ്.
ഒരു ചിന്ത എങ്കിലും വീടിന്റെ കന്നിമൂലയിൽ വളർത്താൻ ആയാൽ മരത്തിന്റെ വളർച്ചയനുസരിച്ച് അതിന്റെ ഫലപുഷ്ടി അനുസരിച്ച് നമ്മുടെ വീട്ടിലും സാമ്പത്തികവും സന്തോഷകരവുമായ ഉന്നതികൾ ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. അതുപോലെതന്നെ ഒരു നമ്പ്യാർവട്ടവും ഈ ഭാഗത്ത് വളർത്താം.
തണ്ടടിക്കുമ്പോൾ പാല് വരുന്ന രീതിയിലുള്ള ചെടികൾ വളർത്താൻ ഏറ്റവും അനുയോജ്യമായ ഒരു ഭാഗമാണ് വീടിന്റെ തെക്ക് പടിഞ്ഞാറ് മൂല. ഇതിലുള്ള ചെടികളെല്ലാം വീടിന്റെ കന്നിമൂലയിൽ വളർത്തുന്നതുവരെ വീട്ടിൽ വളരെ പോസിറ്റീവ് എനർജീകൾ നിലനിൽക്കുകയും സമാധാനവും,സാമ്പത്തികവുമായ വളർച്ചകൾ പെട്ടെന്ന് തന്നെ ഉണ്ടാവുകയും ചെയ്യുന്നതായി കാണാനാകും.