യുവത്വവും ആരോഗ്യവും കൂടുതൽ കാലം നിലനിർത്താൻ ചെയ്യേണ്ടത്.

ഒരു മനുഷ്യന്റെ വളർച്ച കാലഘട്ടം എന്നത് രണ്ടു തരത്തിലാണ്. ഒന്നാമത്തേത് ഗർഭാവസ്ഥയിൽ വയറിന് അകത്തുള്ള വളർച്ചയും രണ്ടാമത്തെ പുറത്ത് നമ്മുടെ ജീവിതകാലത്തുള്ള വളർച്ചയും. നീ വളർച്ചയുടെ കാലഘട്ടത്തിൽ നാം നമ്മുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായി തന്നെ ജീവിക്കേണ്ടതുണ്ട്. പലപ്പോഴും 25 വയസ്സിനുശേഷം ശരീരത്തിൽ പലതരത്തിലുള്ള മാറ്റങ്ങളും പെട്ടെന്ന് തന്നെ അനുഭവപ്പെടുന്നു.

ശരീരത്തിൽ മാംസങ്ങളും മസിലുകൾക്കും പകരമായി ഫാറ്റ് ഉത്പാദിപ്പിക്കപ്പെടുന്നതാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണക്രമീകരണത്തിൽ ഒരു ശ്രദ്ധ പുലർത്തുകയാണ് എന്നുണ്ടെങ്കിൽ ഇത്തരത്തിൽ അമിതമായി ഫാറ്റ് ഉത്പാദിപ്പിക്കുന്നതിന് തടഞ്ഞുനിർത്തി നമ്മുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താം. എപ്പോഴും നമുക്ക് രോഗങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം നമ്മുടെ ജീവിതശൈലി ആരോഗ്യകരമല്ല എന്നത് തന്നെയാണ്.

   

നമ്മുടെ ഭക്ഷണക്രമീകരണവും വ്യായാമ ശീലവും എല്ലാം തന്നെ നമ്മുടെ ജീവിതശൈലിയെ ബാധിക്കുന്നു. ഇന്ന് അധികവും മുറിക്കകത്തിരുന്നുള്ള ജോലികളാണ് എന്നത് തന്നെ വലിയ ദോഷം വയ്ക്കുന്നു. അതുകൊണ്ടുതന്നെ വ്യായാമം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റേണ്ടതുണ്ട്. അല്ലെങ്കിൽ വലിയ വിപത്തുകൾ നമ്മെ തേടി എത്തും. ശരീരത്തിനും, സ്കിന്നിനും പെട്ടെന്ന് തന്നെ പ്രായമാകുന്നതായി കാണാം.

മസിലുകൾക്കും എല്ലുകൾക്കും ബലക്ഷയം ഉണ്ടാകുന്നതും സാധാരണമായി തന്നെ സംഭവിക്കാം. അതുകൊണ്ടുതന്നെ ഭക്ഷണവും ആരോഗ്യവും വ്യായാമവും എല്ലാം നാം പ്രത്യേകം ശ്രദ്ധിക്കണം. കഴിക്കുന്ന ഭക്ഷണത്തിൽ എത്രത്തോളം ഹെൽത്തി ഫാക്ടറുകൾ അടങ്ങിയിട്ടുണ്ട് എന്നതിനെ കുറിച്ച് ഒരു ബോധം നമുക്ക് ഉണ്ടായിരിക്കണം. പരമാവധിയും ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തി കാർ ഹൈഡ്രേറ്റ്, ഗ്ലൂക്കോസ് കണ്ടന്റ് ഉള്ളവയും ഒഴിവാക്കിയുള്ള ഒരു ഭക്ഷണം ആയിരിക്കണം നമ്മുടേത്.

Leave a Reply

Your email address will not be published. Required fields are marked *