പലർക്കും ഇന്ന് അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് പ്രമേഹം എന്നത്. മിക്കവാറും പ്രമേഹമുള്ള ആളുകളെല്ലാം തന്നെ അമിതവണ്ണം ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ അവരുടെ അമിതവണ്ണവും പ്രമേഹവും ഒരേ ലെവലിൽ തന്നെ കുറയ്ക്കാൻ ഒരു മാർഗ്ഗം കണ്ടെത്തുകയാണ് വേണ്ടത്. സാധാരണമായി തന്നെ ശരീരഭാരം കുറച്ചാൽ പ്രമേഹം കുറയും എന്നതും ഒരു വസ്തുതയാണ്. ആളുകൾ ഇന്ന് മുൻപത്തേതിനേക്കാൾ അല്പമെങ്കിലും ബോധവാന്മാരായിട്ടുണ്ട് ശരീരഭാരം കൂടുന്നതിനെ കുറിച്ച്. അതുകൊണ്ടുതന്നെ ഇന്ന് ശരീരഭാരം കുറയ്ക്കാനായി പെടാപ്പാട് പെടുന്നവരാണ് മിക്കവാറും ആളുകളും.
നേന്ത്രപ്പഴം എന്നത് പ്രമേഹം കൂട്ടുമെന്ന് ഒരു തെറ്റിദ്ധാരണ ആളുകൾക്ക് ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത് കഴിക്കേണ്ട രീതിയിൽ കഴിക്കുകയാണ് എന്നുണ്ടെങ്കിൽ പ്രമേഹം മാത്രമല്ല അമിതവണ്ണവും കുറയ്ക്കാൻ ഉപകാരപ്പെടുന്ന ഒന്നു തന്നെയാണ്. ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കുക എന്നതുകൊണ്ട് ശരീരത്തിന് ഒരുതരത്തിലും ദോഷമായി ബാധിക്കുന്നില്ല. എന്നാൽ ഈ നേന്ത്രപ്പഴം കഴിക്കുന്നത് ഒരു നേരത്തെ ഭക്ഷണത്തിന് പകരമായിട്ട് ആയിരിക്കണം.
പ്രധാനമായും രാത്രിയിലെ ഭക്ഷണം ഒഴിവാക്കി ഇതിന് പകരമായി ഒരു നേന്ത്രപ്പഴം പച്ചക്ക് പുഴുങ്ങിയോ കഴിക്കാം. എന്നാൽ ഇത് കഴിക്കുന്നത് ഏഴുമണിക്ക് മുൻപായിട്ട് ആയിരിക്കണം. ഇങ്ങനെ രാവിലത്തെ ഭക്ഷണവും അല്പം നേരം വൈകി കഴിക്കാം. ഇങ്ങനെ ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെ ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് എന്ന രീതിയിലേക്ക് നാം എത്തിച്ചേരുന്നു.
ഇത് നമ്മുടെ ഭക്ഷണം ശരീരത്തിന് ആവശ്യമായ രീതിയിൽ ഉപയോഗിക്കാനും അനാവശ്യമായ കൊഴുപ്പുകളെ ഒഴിവാക്കാനും സഹായകമാകുന്നു. ശരീരത്തിലെ അമിതമായി ഉണ്ടാകുന്ന ഗ്ലൂക്കോസുകളും ഇത് ഒഴിവാക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ദിവസവും ഭക്ഷണത്തിൽ ഒരു നേന്ത്രപ്പഴം ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.