കൈക്ൾക്ക് തരിപ്പ്, മരവിപ്പ്, കടച്ചിൽ എന്നിവ അനുഭവപ്പെടുന്നുണ്ടോ.

കൈകളുടെ വിരലുകളിലേക്ക് പോകുന്ന ജോയിന്റിന്റെ ഭാഗത്ത് കൈപ്പത്തിക്കും കൈയുടെ തണ്ടിനും ഇടയിൽ വേദന അനുഭവപ്പെടുന്നുണ്ടോ. ഈ ഭാഗത്തുള്ള ഒരു ടണലിൽ ഉണ്ടാകുന്ന വ്യതിയാനമാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. കൈവിരലുകളിലേക്കുള്ള ഞരമ്പുകൾ കടന്നുപോകുന്നത് ഈ തണലിലൂടെയാണ്. സാധാരണയായി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ആണ് ഇതിന്റെ വേദനകൾ കൂടുതലും അനുഭവപ്പെടാറുള്ളത്. അമിതവണ്ണം പ്രമേഹം എന്നിവയെല്ലാം ഇതിനെ ഒരു പ്രധാന കാരണമാണ്. സ്ഥിരമായി കൈകൾകൊണ്ട് ഒരേ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആളുകൾക്കും ഇത് ഉണ്ടാകുന്നത് സർവ്വസാധാരണമായി കണ്ടുവരുന്നു.

ആദ്യകാലങ്ങളെ അപേക്ഷിച്ച് ഈ അവസ്ഥയ്ക്ക് ഇന്ന് ട്രീറ്റ്മെന്റ് ലഭ്യമാണ്. രാവിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഇതിന്റെ സർജറി ചെയ്തു വൈകിട്ട് ആകുമ്പോഴേക്കും വീട്ടിലേക്ക് തിരിച്ചു പോകാവുന്ന രീതിയിൽ സർജറിയും ലഭ്യമാണ്. പ്രഗ്നൻസി സമയത്ത് സ്ത്രീകൾക്ക് ഇത് ഉണ്ടാകുന്നത് കോമൺ ആയി കണ്ടുവരുന്നു. കൈപ്പത്തിക്കും കയ്യിന്റെ തണ്ടിന് ഇടയിലുള്ള ഈ ജോയിന്റിന്റെ ഭാഗത്തുള്ള ഒരു ടണലിനെ ആണ് കാർബൽ ടണൽ എന്ന് പറയുന്നത്.

   

ഏട്ടണലിലൂടെയാണ് കൈവിരലുകളിലേക്ക് ഉള്ള ഞരമ്പുകൾ എല്ലാം തന്നെ കടന്നു പോകുന്നത്. ഈ ഭാഗത്ത് എന്തെങ്കിലും ബ്ലോക്ക് ഞെരുക്കമോ ഉണ്ടാകുന്ന സമയത്താണ് ഞരമ്പുകൾക്ക് തടസ്സം വരുകയും വേദന തരിപ്പ് കടച്ചിൽ എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നത്. ഒരേ രീതിയിൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾക്ക് ഇടയ്ക്ക് റസ്റ്റ് കൊടുക്കുകയാണ് വേണ്ടത്.

ചെയ്തുകൊണ്ടിരിക്കുന്ന പൊസിഷനിൽ നിന്നും നേരെ ഓപ്പോസിറ്റ് ദിശയിലേക്ക് ഇടയ്ക്ക് കൈകൾക്ക് മൂവ്മെന്റ് കൊടുക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കാറുണ്ട്. നമ്മുടെ ജീവിത ശൈലിയിലും നല്ല ഒരു നിയന്ത്രണം ആവശ്യമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *