ഇന്ന് പലർക്കും കാണുന്ന ഒരു പ്രശ്നമാണ് മുഖത്ത് കുരുക്കൾ ഉണ്ടാവുക എന്നുള്ളത്. എന്നാൽ ചിലർക്ക് ഇത് ഒന്നോ രണ്ടോ കുരുക്കൾ മാത്രമാവുകയും, ചിലർക്ക് മുഖം നിറയെ പഴുത്ത കുരുക്കൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ചിലർക്ക് ഇത് ചുവന്ന തടിച്ച രീതിയിലായി മാറുന്നതായി കാണുന്നു. മറ്റു ചിലർക്ക് മുഖത്ത് മാത്രമല്ല ശരീരത്തിന്റെ കഴുത്തിലേക്ക് എല്ലാം ഈ കുരുക്കളുടെ ആധിക്യം വർധിക്കുന്നതായി കാണുന്നു. ഇത്തരത്തിൽ ഉണ്ടാകുന്നത് മുഖക്കുരു എന്ന ഒരു ചെറിയ പ്രശ്നമായിരിക്കില്ല.
ഇതിന് പുറകിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടായിരിക്കും ഇത് തിരിച്ചറിയുകയാണ് വേണ്ടത്. മുഖത്ത് ഇത്തരത്തിൽ കുരുക്കൾ ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഭാഗമായിട്ട് ആണ്. പ്രധാനമായും എണ്ണ അധികമായി ഉപയോഗിക്കുന്ന ഭക്ഷണങ്ങൾ മുഖത്ത് ഇത്തരത്തിൽ കുരുക്കൾ ഉണ്ടാക്കുന്നതായി കാണുന്നു. അതുകൊണ്ടുതന്നെ മുഖക്കുരു എന്ന പ്രശ്നത്തിന് ഒഴിവാക്കാനായി നാം ആദ്യമേ ചെയ്യേണ്ടത് നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും നിയന്ത്രിക്കുക എന്നത് തന്നെയാണ്.
ഭക്ഷണത്തിൽ നിന്നും അമിതമായുള്ള എണ്ണയുടെ ഉപയോഗം ഒഴിവാക്കാം മാംസം മത്സ്യം എന്നിവ ഫ്രൈ ചെയ്തു കഴിക്കുന്നത് ഒഴിവാക്കുകയാണ് കൂടുതൽ ഉത്തമം. ഒപ്പം തന്നെ നമ്മുടെ ഭക്ഷണത്തിൽ ഇലക്കറികളുടെയും പച്ചക്കറികളുടെയും സ്ഥാനം വളരെ വലുതാക്കുകയാണ്.
എന്നുണ്ടെങ്കിൽ മിക്കവാറും ജീവിതശൈലി രോഗങ്ങളെല്ലാം തന്നെ നമുക്ക് തടഞ്ഞു നിർത്താൻ ആകും. മുഖത്ത് കുരുക്കൾ ഉണ്ടാകുന്ന ആളുകളാണ് എന്നുണ്ടെങ്കിൽ ഒരു ടർക്കി ടവൽ ചെറിയ ചൂടുള്ള ഉപ്പുവെള്ളത്തിൽ മുക്കി മുഖം സ്ക്രബ്ബ് ചെയ്യുന്നത് വളരെ ഉത്തമമാണ്. കോസ്മെറ്റിക്കുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്.