30 ദിവസത്തിനകം മനസ്സിൽ ആഗ്രഹിച്ചത് എല്ലാം നടക്കും, ഇങ്ങനെ ചെയ്താൽ.

ശ്രീകൃഷ്ണ ഭഗവാനാണ് നമുക്ക് ഏറ്റവും സ്നേഹത്തോടും പ്രീയത്തോടും കൂടി ആശ്രയിക്കാവുന്നത്. മറ്റേ ഏത് ഈശ്വരനേക്കാളും സ്നേഹമയനാണ് ഈ ശ്രീകൃഷ്ണ ഭഗവാൻ. മറ്റുള്ളവരോട് അലിവ് കൂടുതൽ കാണിക്കുന്നവനാണ് എന്നതുകൊണ്ട് തന്നെ ആളുകൾക്ക് ഏറ്റവും അധികം ശ്രീകൃഷ്ണ ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുന്നതായിരിക്കും കൂടുതൽ സന്തോഷം നൽകുന്നത്. അതുപോലെതന്നെ നാം എത്ര വലിയ അപകടത്തിൽ ചെന്നാലും എത്ര വലിയ നടക്കാത്ത ആഗ്രഹമാണെങ്കിലും ശ്രീകൃഷ്ണ ഭഗവാനോട് പ്രാർത്ഥിച്ചാൽ നടന്നു കിട്ടുന്നതായി കാണുന്നു.

ഏറ്റവും പ്രധാനമായും അമ്മമാരോടും സ്ത്രീകളോടും കൂടുതൽ അനുകമ്പയുള്ളവനാണ്, സ്നേഹമുള്ളവനാണ് എന്നതുകൊണ്ട് തന്നെ ശ്രീകൃഷ്ണ ഭഗവാനോട് സ്ത്രീകൾ പ്രാർത്ഥിച്ചാൽ പെട്ടെന്ന് തന്നെ ഫലം കിട്ടുന്നതായി കാണുന്നു. ഏതെങ്കിലും ഒരു ആഗ്രഹസാധ്യത്തിനായി പ്രാർത്ഥിക്കുന്ന സമയത്ത് എല്ലാ മാസവും ഒന്നാം തീയതി മുതൽ അടുത്തമാസം ഒന്നാം തീയതി വരെ 30 ദിവസം ശ്രീകൃഷ്ണ ഭഗവാനെ ധ്യാനിച്ച് ഭഗവാന്റെ വിഗ്രഹത്തിനു മുൻപിൽ ഒരു വിളക്ക് വെച്ച് പ്രാർത്ഥിക്കാം.

   

വീടിന്റെ ഉമ്മറപ്പടിയിൽ ഇടതുഭാഗത്തായി ഒരു ചിരാത് കൂടി വച്ച് പ്രാർത്ഥിക്കാം. ഭഗവാനെ വീട്ടിലേക്ക് ആനയിക്കുന്നതിനായി തുളസി തറയ്ക്കു താഴെയും ഒരു കത്തിച്ചു വയ്ക്കാം. തുടർച്ചയായി 30 ദിവസം വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നതുകൊണ്ട് നല്ല ഫലം ലഭിക്കുന്നു.

ഇത് സാധിക്കാത്തവരാണ് എന്നുണ്ടെങ്കിൽ ഏകാദശി ദിവസം നിവേദ്യം സമർപ്പിച് പ്രാർത്ഥിക്കാം. ആഴ്ചയിൽ എല്ലാ വ്യാഴാഴ്ചയും ഭഗവാനെ തുളസിമാല സമർപ്പിച്ച് പ്രാർത്ഥിക്കുന്നതും കൂടുതൽ ഗുണകരമാണ്. മാല കെട്ടാൻ അറിയാത്തവരാണ് എന്നുണ്ടെങ്കിൽ തുളസിക്കതിരുകൾ നുള്ളി സമർപ്പിക്കുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *