പലപ്പോഴും നമ്മുടെ ജീവിതശൈലിൽ വന്ന പല മാറ്റങ്ങളും നമുക്ക് പല രോഗാവസ്ഥകളും വരാൻ കാരണമായിട്ടുണ്ട്. എങ്കിൽ കൂടിയും നമ്മുടെ ശരീരത്തിന്റെ നല്ല ആരോഗ്യസ്ഥിതി നിലനിർത്തുന്നതിനായി നമുക്ക് ദിവസവും കഴിക്കാവുന്ന ഒന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം പലപ്പോഴും പ്രമേഹ രോഗികൾക്ക് വിരുദ്ധ ആഹാരം ആണ് എന്ന് പറയാറുണ്ടെങ്കിൽ കൂടിയും, അധികം പഴുക്കാത്ത നേന്ത്രപ്പഴം പുഴുങ്ങി കഴിക്കുന്നത് എത്ര വലിയ പ്രമേഹമുള്ളവർക്കും ദോഷം ചെയ്യുന്ന കാര്യമല്ല.
അതുപോലെതന്നെ നേന്ത്രപ്പഴം എന്നത് ശരീരത്തിന് പലതരത്തിലുള്ള വിറ്റാമിനുകളും നൽകുന്നുണ്ട് വിറ്റാമിൻ എ വിറ്റാമിൻ ബിറ്റമിൻ സി എന്നിവയെല്ലാം ഈ നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്നു അതുകൊണ്ട് ശരീരത്തിന് നല്ല ആരോഗ്യസ്ഥിതി നിലനിർത്താൻ നേന്ത്രപ്പഴം എപ്പോഴും ഗുണകരമാണ്. ഇമ്മ്യൂണിറ്റി പവർ കൂട്ടുന്ന കാര്യത്തിലും നേന്ത്രപ്പഴം മുൻപന്തിയിലാണ്. അതുകൊണ്ടുതന്നെ ചെറിയ കുട്ടികൾക്ക് അവരുടെ ശരീരത്തിന് ഇമ്മ്യൂണിറ്റി പവർ കൂട്ടുന്നതിന് വേണ്ടി ദിവസവും ഒരു നേന്ത്രപ്പഴം പച്ചക്കോ പുഴുങ്ങിയോ കൊടുക്കുന്നത് ഉചിതമാണ്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിലും ദിവസം ഒരു നേരത്തെ ഭക്ഷണം വർധിച്ച് ഇതിന് പകരമായി ഒരു നേന്ത്രപ്പഴം കഴിക്കാം. വിശപ്പും മാറും ഒപ്പം തന്നെ ശരീരത്തിന് പ്രതിരോധ ശക്തിയും വർദ്ധിക്കും. ദഹന പ്രശ്നം ഉള്ളവർക്കാണെങ്കിലും ദിവസവും രാവിലെ ഉണർന്ന അല്പസമയത്തിനുള്ളിൽ തന്നെ ചെറുചൂടുള്ള വെള്ളം ഒന്നര ലിറ്റർ എങ്കിലും കുടിച്ച്, രാവിലത്തെ ഭക്ഷണം ഒരു നേന്ത്രപ്പഴം പുഴുങ്ങിയതും കൂടി കഴിച്ചാൽ തന്നെ നല്ല ദഹനവും ശോധനയും ഉണ്ടാകും. ഇത്തരത്തിൽ നേന്ത്രപ്പഴം വളരെ വലിയ ഗുണങ്ങളാണ് ഒരു വ്യക്തിക്ക് നൽകുന്നത്.