ഇന്നത്തെ സമൂഹത്തിൽ ഏറ്റവും പ്രധാനമായി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഇൻഫെർട്ടിലിറ്റി എന്നത്. നമ്മുടെ ജീവിതശൈലിൽ വന്ന വലിയ മാറ്റങ്ങളാണ് ഇതിനെ കാരണമായിട്ടുള്ളത്. പലപ്പോഴും ഗർഭാവസ്ഥ സാധ്യമാകണം എന്നുണ്ടെങ്കിൽ പുരുഷ ബീജത്തിന്റെ അളവും ക്വാളിറ്റിയും നന്നായിരിക്കണം എന്നതാണ് ആവശ്യം. ഇത്തരത്തിൽ ക്വാളിറ്റി നഷ്ടപ്പെടുന്നതാണ് മിക്കപ്പോഴും പ്രഗ്നൻസി സാധ്യമല്ലാത്ത അവസ്ഥ ഉണ്ടാക്കുന്നത്. ബീജം യൂട്രസിൽ എത്തിക്കഴിഞ്ഞതിനുശേഷം മാത്രമാണ് സ്ത്രീ ശരീരത്തിന്റെ പ്രവർത്തനം കൊണ്ട് ഗർഭാവസ്ഥ സാധ്യമാകുന്നത്. എന്നാൽ ഈ ശരീരത്തിലേക്ക് എത്തുന്ന ബീജം നല്ലതല്ല എന്നുണ്ടെങ്കിൽ ഒരിക്കലും ഗർഭാവസ്ഥ ഉണ്ടാകുന്നില്ല.
നല്ല ഭക്ഷണശീലവും ആരോഗ്യ ശീലവും വ്യായാമ ശീലവും ജീവിതശൈലിയിലെ ക്രമീകരണവും ഉണ്ട് എന്നുണ്ടെങ്കിൽ ഇത്തരത്തിലുള്ള ബീജത്തിന്റെതായ പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കാൻ നമുക്ക് തന്നെ സാധിക്കും. ഇങ്ങനെ വയമേ ഇതിനെയെല്ലാം പരിഹരിക്കാൻ സാധിക്കാതെ വരുമ്പോഴാണ് ഡോക്ടേഴ്സ് സഹായം തേടേണ്ടത്. കരുത്തുള്ള ബീജങ്ങൾ ഉണ്ടാകുമ്പോഴാണ് ഗർഭാവസ്ഥ പെട്ടെന്ന് സാധ്യമാകുന്നത്. കരുത്തുള്ള ബീജങ്ങളുടെ എണ്ണം കുറയുന്ന സമയത്ത് ഗർഭാവസ്ഥ എന്നത് സംശയകരമാണ്. എങ്കിലും ചില ലാബോറട്ടറി ഹെൽപ്പുകൾ വഴി ഗർഭാവസ്ഥ സാധ്യമാണ്.
ഒരു മനുഷ്യ ശരീരത്തിൽ 16 ബില്യൺ സ്പേം ആണ് ഒരു തവണയുള്ള ലൈംഗിക ബന്ധത്തിലൂടെ സ്ത്രീയുടെ യൂട്രസിലേക്ക് കടന്നുപോകുന്നത്. ഇതിൽ നാല് ശതമാനം എങ്കിലും നല്ല ക്വാളിറ്റി ഉള്ള ബീജങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് ഗർഭാവസ്ഥ ഉണ്ടാകുന്നത്. ചൂടുള്ള സാഹചര്യത്തിൽ ജോലിചെയ്യുന്ന ആളുകൾക്ക് ഇത് വളരെയധികം സംശയകരമാണ്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ താപനില തണുപ്പുള്ളതാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കും പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നതും ഉറപ്പാക്കേണ്ടതുണ്ട്.