പ്രമേഹവും അമിതവണ്ണവും തൈറോയ്ഡ് രോഗങ്ങളും എല്ലാം ഇന്ന് സർവസാധാരണമായി ഒരു പരിധിവരെ ആളുകളിൽ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. എന്നാൽ ഈ തൈറോയ്ഡ് എന്ന രോഗാവസ്ഥ ഒരു വ്യക്തിക്ക് ഉണ്ടാകുമ്പോൾ ആ വ്യക്തിയുടെ തൊണ്ട ഭാഗത്തു മാത്രമല്ല പ്രശ്നം ഉണ്ടാകുന്നത്, ശരീരത്തിന്റെ പല ഭാഗത്തും അവയവങ്ങൾക്ക് ഇത് കേടുപാടുകൾ വരുത്തുന്നു. തൈറോയ്ഡ് ഗ്രന്ഥി തൊണ്ടയുടെ ഭാഗത്ത് ബട്ടർഫ്ലൈ യുടെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ്.
ഇതിനകത്ത് അടങ്ങിയിരിക്കുന്ന ഹോർമോൺ ആണ് തൈറോയ്ഡ് ഹോർമോൺ. ഈ തൈറോയ്ഡ് ഹോർമോണാണ് നമ്മുടെ ശരീരത്തിന്റെ പല ഭാഗത്തേയും നിയന്ത്രിക്കുന്നത്. ശരീരത്തിന്റെ ഓരോ ആരോഗ്യ പ്രവർത്തനങ്ങളും, സ്കിന്നിന്റെ വളർച്ചയും, കോശങ്ങളുടെ വളർച്ചയ്ക്കും, മുടികൊഴിച്ചിൽ എന്നിവ എല്ലാം തൈറോയ്ഡ് ഗ്രന്ഥിയുടെ വ്യത്യാനത്തെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ തൈറോയ്ഡ് ഗ്രന്ഥിയുടെ വ്യതിയാനം സംഭവിക്കാതിരിക്കുന്നതിന് നാം നമ്മുടെ ജീവിതശൈലിയേ നിയന്ത്രിക്കേണ്ടതുണ്ട്. ശരീരത്തിലെ ഓരോ ഹോർമോണുകളെയും അതിന്റെ നോർമലായ അവസ്ഥയിൽ നിലനിർത്തുന്നതിനായി ജീവിതശൈലിയെ നിയന്ത്രിക്കേണ്ടതുണ്ട്.
നല്ല ഭക്ഷണക്രമവും വ്യായാമ ശീലവും ദിവസവും പാലിക്കുന്നത് ഇത്തരത്തിൽ ശരീരത്തിന്റെ രോഗാവസ്ഥകളെ അകറ്റുന്നതിനും രോഗങ്ങൾ വരാതിരിക്കുന്നതിനും സഹായകമാകുന്നു.
ഇതിനായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പരമാവധിയും ഒഴിവാക്കുകയും മധുരം ഒരു പരിധി വരെ ഭക്ഷണത്തിൽ നിന്നും മാറ്റിനിർത്തുകയും ചെയ്യാം. ഷുഗറ് തൈറോയ്ഡ് എന്നിവയ്ക്ക് പരിഹാരമായി ചോറിനു പകരം ഗോതമ്പ് കഴിക്കുന്നത് വളരെ വലിയ തെറ്റാണ്. ഗോതമ്പിൽ അടങ്ങിയ ഗ്ളൂട്ടൻ തൈറോയ്ഡ് വലിയ രീതിയിൽ തന്നെ വർദ്ധിപ്പിക്കുന്നു. ഗോതമ്പ് പഐ എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കിയാലാണ് തൈറോയ്ഡ് ഒരു നോർമൽ അവസ്ഥയിലേക്ക് എത്തുന്നുള്ളൂ.