ഈശ്വര സാന്നിധ്യമുള്ള പൂജ മുറികൾ എന്നത് കാണുമ്പോഴേ നമുക്ക് മനസ്സിനെ പ്രത്യേകമായ ഒരു അനുഭൂതി ഉണ്ടാകാറുണ്ട്. ഈശ്വര സാന്നിധ്യം ഉള്ള പൂജാമുറികൾ നിങ്ങളുടെ വീട്ടിൽ ഉണ്ട് എന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ എല്ലാതരത്തിലുള്ള ഐശ്വര്യങ്ങളും സാമ്പത്തിക ഉന്നതിയും സമാധാനവും സന്തോഷവും എല്ലാം നിലനിൽക്കുന്നതായി കാണാനാകും. എപ്പോഴും ഒരു പൂജാമുറിയിൽ ഗണപതി ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉണ്ടായിരിക്കേണ്ടതുണ്ട്. ഈ പൂജ മുറിയിൽ ദിവസവും രണ്ട് നേരം വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നത് കുടുംബത്തിന്റെ ഐശ്വര്യത്തിന് ഏറ്റവും ഉചിതമായിട്ടുള്ള കാര്യമാണ്.
പലപ്പോഴും നാം പൂജാമുറിയിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന സമയത്ത് ഈശ്വര സാന്നിധ്യം ആ ഭാഗത്ത് ഉണ്ടാകാറുണ്ട്, എന്നാൽ ഇത് പലരും തിരിച്ചറിയാതെ പോകാറുണ്ട്.ഈശ്വര സാന്നിധ്യം നിങ്ങൾ പ്രാർത്ഥിക്കുന്ന സമയത്ത് ഉണ്ടാവുകയാണ് എന്നുണ്ടെങ്കിൽ അവരെ ചില ലക്ഷണങ്ങൾ നമുക്ക് കാണാനാകും. ഈ ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞാൽ ഈശ്വരന്റെ സാന്നിധ്യം നമുക്ക് മനസ്സിലാക്കാൻ ആകും.ഇത് ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് സുഗന്ധം നാം പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ചന്ദനത്തിരികളുടെയും മറ്റും അല്ലാതെ തന്നെ മറ്റൊരു പ്രത്യേകമായ സുഖമുള്ള സുഗന്ധം അവിടെ ഉണ്ടാകുന്നതായി കാണാനാകും ഇത് ഈശ്വര സാന്നിധ്യത്തിന് ഒരു പ്രധാന തെളിവാണ്.
നാം കത്തിച്ചു വച്ചിരിക്കുന്ന വിളക്കിനെ തിരികൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പ്രത്യേകമായി ആളിക്കത്തുന്നുണ്ടെങ്കിൽ ഇതും ഈശ്വര സാന്നിധ്യത്തിന് ഒരു ലക്ഷണമാണ്. മരങ്ങൾ ഒന്നുമില്ലാതെ തന്നെ ആ സ്ഥലത്ത് ഒരു പ്രത്യേക സുഖമുള്ള കാറ്റ് ഉണ്ടാകുന്നുണ്ടെങ്കിൽ ഈശ്വര സാന്നിധ്യം അവിടെയുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.