വിട്ടുമാറാത്ത മുട്ടുവേദനയാണോ നിങ്ങളുടെ പ്രശ്നം, എങ്കിൽ ഇതിന്റെ കാരണം തിരിച്ചറിയാം.

പലപ്പോഴും മുട്ടുവേദന എന്നത് ചിലർക്ക് ഗുരുതരമായ ഒരു പ്രശ്നമായി മാറാറുണ്ട്. രാവിലെ ഉണരുന്ന സമയത്ത് കാലുകളുടെയും കൈകളുടെയും മുട്ടുകൾക്കും സന്ധികൾക്കും അധാരണമായ വേദന പോലും അസഹനീയമായി തോന്നാറുണ്ട്. കൈകൾ ചലിപ്പിക്കുന്നതിനോ ഏതെങ്കിലും വസ്തുക്കൾ എടുക്കുന്നതിന് എല്ലാം ഇതുകൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇതിന്റെ കാരണം പലർക്കും തിരിച്ചറിയാൻ കഴിയാതെയും പോകാറുണ്ട്.

ചില ആളുകൾക്ക് എങ്കിലും പാരമ്പര്യത്തിലൂടെ ഇത്തരം സന്ധിവേദനകളും മുട്ടുവേദനയും ഉണ്ടാകാൻ ഇടയുണ്ട്. എന്നാൽ മറ്റു ചിലർക്ക് പാരമ്പര്യത്തിൽ ഇല്ലാതെ തന്നെയും മുട്ടുവേദന പ്രത്യക്ഷപ്പെടാം. ഇങ്ങനെ മുട്ടുവേദനയുണ്ടാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായിരിക്കും സന്ധിവാതം സന്ദീപാദം എന്നത് ജോയിന്റുകൾക്കിടയിൽ വരുന്ന ഒരു നീർക്കെട്ടിനെ ആണ് പറയുന്നത്. മിക്കപ്പോഴും ഇതിന്റെ വേദന കൂടുതലായും അനുഭവപ്പെടുന്നത് രാവിലെ ഉണരുന്ന സമയത്താണ്. ഈ സമയത്ത് നടക്കാനും കൈകൾ ചലിപ്പിക്കാനും എല്ലാം വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

   

രാത്രിയിൽ നാം ഉറങ്ങുന്ന സമയത്ത് നമ്മുടെ ശരീരം ഒരു അബോധാവസ്ഥയിലാണെങ്കിലും ശരീരത്തിന് അകത്ത് ചില പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നീർക്കെട്ട് ഉണ്ടാവുക എന്നുള്ളത്. ശരീരത്തിലെ എല്ലാ ജോയിന്റുകൾക്കിടയിലും ഏതെങ്കിലും തരത്തിലുള്ള വിറ്റാമിനുകളുടെ കുറവുകൾ കൊണ്ടോ അല്ലെങ്കിൽ ശാരീരിക ശേഷി കുറവുകൾ കൊണ്ടോ നീർക്കെട്ട് ഉണ്ടാകാം.

ഈ നീർക്കെട്ട് മൂലം നമുക്ക് രാവിലെ ഉണരുന്ന സമയത്ത് എഴുന്നേൽക്കാനും നടക്കാനും എല്ലാം ബുദ്ധിമുട്ട് അനുഭവപ്പെടും. പിന്നീട് ചെറിയ ചെറിയ മൂവ്മെന്റുകളിലൂടെ മാറ്റം സംഭവിക്കാറുണ്ട്. ചിലർക്ക് ഇത്തരത്തിലുള്ള വാതരോഗങ്ങളുടെ ഭാഗമായി പനിയും അമിതമായ ക്ഷീണവും അനുഭവപ്പെടാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *