പലപ്പോഴും സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് വെള്ളപോക്ക് എന്നത്. എന്നാൽ യഥാർത്ഥത്തിൽ വെള്ളപോക്ക് എന്നത് ഒരിക്കലും ഒരു പ്രശ്നമായിട്ടുള്ള കാര്യമല്ല. സാധാരണയായി പീരീഡ്സ് കാണുന്ന ഒരു സ്ത്രീക്ക് ഉണ്ടാകുന്ന ഒരു പ്രക്രിയയാണ് വെള്ളപോക്ക് എന്നത്. വെളുത്ത നിറത്തിൽ കൊഴുകൊഴുപ്പോടുകൂടി പോകുന്ന ഒരു ഡിസ്ചാർജ് ആണ് വെള്ളം പോക്ക് എന്നത്. ഇതിനെ പച്ച മുട്ടയുടെ വെള്ള ഭാഗത്തിന്റെ നിറമായിരിക്കും ഉണ്ടായിരിക്കുക. ഇത് ഒരു തരത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു ഡിസ്ചാർജ് അല്ല.
എന്നാൽ എപ്പോഴാണ് വെള്ളപോക്ക് ഒരു പ്രശ്നമായി മാറുന്നത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഈ വെള്ളപോക്ക് തന്നെ നിറം മാറിയോ സ്മെല്ലിൽ വ്യത്യാസം വന്നു കൊണ്ട് പോകുന്ന സമയത്ത് ഇതിനെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ വെള്ളപ്പൊക്കിന് ഒരു സ്മെല്ലും ഉണ്ടായിരിക്കുകയില്ല. അതേ സമയം സ്മെല്ലുള്ള ഒരു വെള്ളപ്പൊക് ആണ് എന്നുണ്ടെങ്കിൽ ഇത് എന്തോ പ്രശ്നമാണ് എന്ന് വേണം കരുതാൻ. ഈ വെള്ളപോക്ക് പോകുന്ന ആ സമയത്ത് ഇതിന് നിറത്തിൽ റെഡ്ഡിഷ് നിറമുണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായും.
ഇത് ഒരു ഗർഭാശയ ഗള ക്യാൻസറിന്റെ സൂചനയാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും ഒരു ബന്ധപ്പെടലിന് ശേഷമാണ് ഇത്തരത്തിൽ റെഡ് നിറത്തിലോ ബ്രൗൺ നിറത്തിലോ ഡിസ്ചാർജ് പോകുന്നത് എന്നുണ്ടെങ്കിൽ ഇത് ഗർഭാശയ ക്യാൻസറിന്റെ ലക്ഷണം തന്നെയായി വേണം കണക്കാക്കാൻ. പിരീഡ്സ് നിന്ന് ഒരു സ്ത്രീക്ക് ഇഷ്ടമുണ്ടാകുമ്പോഴും ഇത് കാൻസറിന്റെ ലക്ഷണം ആണ് എന്ന് വേണം കരുതാൻ. അതുകൊണ്ടുതന്നെ നിറവ്യത്യാസമോ മണവ്യത്യാസമോ ഉള്ള ഒരു ഡിസ്ചാർജ് പോകുമ്പോൾ തീർച്ചയായും ഡോക്ടറെ സമീപിക്കേണ്ടതുണ്ട്.