സൗന്ദര്യസങ്കല്പം ഉള്ള ആളുകൾ തന്നെയായിരിക്കും നാം എല്ലാവരും തന്നെ. എന്നാൽ പലരുടെയും പല രീതിയിലായിരിക്കും. ഇത്തരത്തിൽ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഏറ്റവും അനുയോജ്യമായി ഉപയോഗിക്കാവുന്ന ഒരു ട്രീറ്റ്മെന്റ് ആണ് കാർബൺ പീലിംഗ്. കാർബൺ പീലിംഗ് എന്നത് അല്പം ചിലവുള്ളതാണെങ്കിൽ കൂടിയും മുഖത്തെ കുരുക്കളും പാടുകളും മാറി മുഖം വളരെ സോഫ്റ്റ് ആക്കി തീർക്കാൻ ഇതിലൂടെ സാധിക്കുന്നു.
ഇതിനെ സൈഡ് എഫക്ടറുകൾ വളരെ കുറവാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. സ്കിൻ വളരെ സോഫ്റ്റ് ആയിട്ടുള്ള ആളുകൾക്കും ഇത് ചെയ്യാവുന്നത് തന്നെയാണ്. സ്കിൻ കട്ടി ഏറ്റവും കുറഞ്ഞ ആളുകൾക്ക്, വളരെ നൈസ് ആയിട്ടുള്ള സ്കിൻ ഉള്ള ആളുകൾക്ക് ഇത് ചെറുതായിട്ട് മുഖത്ത് റെഡ്നെസ്സ് കൊണ്ടുവരാറുണ്ട്. ഇതിനെ പരിഹാരമായി ചില ഫെയ്സ് മാസ്കുകളും ഇതിനുശേഷം ഉപയോഗിക്കാവുന്നതാണ്.
എന്നാൽ ഹോം റെമഡികളായി ഉപയോഗിക്കുന്ന പാക്ക്കൾ കാർബൺ പീലിങ്ങിനെ ശേഷം 5, 6 ദിവസം ഉപയോഗിക്കാതിരിക്കുകയാണ് കൂടുതൽ ഗുണകരം. പാർലറുകളിൽ പോയി ചെയ്യുന്ന ഫേഷ്യലുകളും മുഖത്ത് ചെയ്യുന്ന ട്രീറ്റ്മെന്റ്കളും ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കുന്നതും ഇതിന്റെ റിസൾട്ട് കൂട്ടാൻ സഹായിക്കുന്നു.
കൂടുതലായും സൂര്യപ്രകാശം മുഖത്ത് തട്ടാത്ത രീതിയിൽ ആയിരിക്കണം നിങ്ങളുടെ ദിനചര്യകൾ. ഇത്രയും കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ കാർബൺ ഫീലിംഗ് ചെയ്യുന്നത് വളരെയധികം എഫക്റ്റീവ് ആയി കാണുന്നു. മറ്റ് കെമിക്കൽ പീലിങ്ങുകളിൽ നിന്നും കാർബൺ പീലിംഗ് വളരെയധികം വ്യത്യസ്തമാണ്. കെമിക്കൽ പീലിങ്ങുകളിൽ സാധാരണയായി ചില ആസിഡുകളെല്ലാം ആണ് ഉപയോഗിച്ചു വരുന്നത് ഇത് മുഖത്തിന് കൂടുതൽ പ്രോബ്ലംസ് ഉണ്ടാക്കുന്നു.