ഇന്ന് കരൾ രോഗം എന്നാണ് സർവ്വസാധാരണമായി ഒരുപാട് ആളുകൾക്ക് സംഭവിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ആധികാരികളെല്ലാം ഒരു പ്രായം കഴിയുന്ന സമയത്താണ് ആളുകൾക്ക് ഇത്തരത്തിലുള്ള കരൾ രോഗങ്ങൾ വന്നിരുന്നത്. എന്നാൽ ഇന്ന് മിക്ക ആളുകൾക്കും കരൾ രോഗത്തിന്റെ ആരംഭമായ ഫാറ്റി ലിവർ ഉണ്ട് എന്നതാണ് വാസ്തവം. മദ്യപാനം അമിതമായുള്ള ആളുകളിൽ മാത്രം കണ്ടിരുന്ന കരൾ രോഗം ഇന്ന് മദ്യപിക്കുക പോലും ചെയ്യാത്ത ആളുകൾക്കും വന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ ഭക്ഷണ രീതിയും ജീവിതശൈലിയും തന്നെയാണ്.
ഇന്ന് നാം അധികം ശാരീരിക വ്യായാമം ഇല്ലാത്ത ജോലികൾ ചെയ്യുന്നു എന്നതും ഇതിന്റെ ഒരു കാരണം തന്നെയാണ്. അതുകൊണ്ടുതന്നെ നല്ല ജീവിതരീതിയും ഭക്ഷണക്രമവും വ്യായാമങ്ങളും എല്ലാം നാം ശീലമാക്കേണ്ടതുണ്ട്. ഏതെങ്കിലും കാരണവശാൽ നിങ്ങൾക്ക് കരൾ രോഗം വന്നുചേർന്നു എന്നുണ്ടെങ്കിൽ ഉടൻതന്നെ ആശുപത്രിയിൽ പോയി ചികിത്സകൾ തേടേണ്ടതുണ്ട്. മറ്റ് ഏതെങ്കിലും രോഗത്തിന്റെ ഭാഗമായി സ്കാൻ ചെയ്യുന്ന സമയത്ത് ഫാറ്റി ലിവർ എന്ന ഒരു കണ്ടീഷൻ നിങ്ങൾ കണ്ടു എന്നുണ്ടെങ്കിൽ, പിന്നീടങ്ങോട്ട് തീർച്ചയായും ശരീരത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാർ ആയിരിക്കേണ്ടതുണ്ട്.
ഏറ്റവും ഹെൽത്തി ആയ രീതിയിൽ ജീവിക്കാൻ ശ്രമിക്കുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് വന്ന് ചേർന്ന് പല രോഗത്തിനെയും ചെറുത്തുനിൽക്കാൻ സാധിക്കും. കരൾ രോഗത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രതിവിധി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ തന്നെയാണ്. ഇതിനായി ജീവിച്ചിരിക്കുന്നവരുടെയോ മസ്തിഷ്ക മരണം സംഭവിച്ചവരുടെയും കരള് എല്ലാ ടെസ്റ്റുകൾക്കും ശേഷം തിരഞ്ഞെടുക്കാവുന്നതാണ്. ജീവിച്ചിരിക്കുന്നവരിൽ നിന്നും കരളിന്റെ പകുതിഭാഗം മാത്രമാണ് സ്വീകരിക്കുന്നത്.