നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ചെറിയ ചില ടിപ്പുകൾ.

നമ്മുടെ ഒരു ദിവസം നല്ല രീതിയിൽ കഴിയണം എന്നുണ്ടെങ്കിൽ നമുക്ക് നല്ല ഉറക്കം ലഭിക്കണം എന്നതാണ്. എന്നാൽ പലപ്പോഴും നമുക്ക് ലഭിക്കാതെ വരുന്നതും ഇതുതന്നെയാണ്. നല്ല ഉറക്കം ലഭിക്കാതെ ഉറക്കത്തിൽ അസ്വസ്ഥരായി കഴിയുന്ന ഒരുപാട് ആളുകളുണ്ട്. പലപ്പോഴും ജോലിയിലെ സ്ട്രെസ്സും കുടുംബത്തിന്റെ ഭാരവും എല്ലാം ഉറക്കം ലഭിക്കാതെ പോകുന്ന ആളുകളുടെ ദിവസം തന്നെ വളരെ മോശമായിരിക്കും. രാത്രി നന്നായി ഉറങ്ങാത്ത പകൽ നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാതെ വരാറുണ്ട്.

നമുക്ക് ഉറങ്ങാത്തതിന്റെ ക്ഷീണം ശരീരത്തിൽ നിലനിൽക്കുന്നു എന്നതുകൊണ്ടാണ് ഉറങ്ങാത്ത ആളുകളുടെ പകലുകളും മോശമാകുന്നത്. എന്നാൽ ദിവസവും നല്ല രീതിയിൽ ഉറങ്ങുന്നതിനായി നമുക്ക് ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയാകും. ഈ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും ആദ്യത്തെതുമായ കാര്യങ്ങൾ എന്നത് രാത്രി ആകുന്നതിനു മുൻപായി ഒരു സന്ധ്യാസമയം മുതൽ ചായ കാപ്പി എന്നിവ ഒഴിവാക്കുക. രണ്ടാമതായി രാത്രി സമയത്ത് ഒരുപാട് ശബ്ദമുയർത്തി സംസാരങ്ങളും വഴക്കുകളും ആർഗ്യുമെൻസും ഒന്നും ചെയ്യാതിരിക്കുക. അതുപോലെതന്നെ വളരെയധികം ലൈറ്റ് ഉള്ള സ്ഥലങ്ങളിലേക്ക് കണ്ണുകളെ നയിക്കാതിരിക്കാൻ സന്ധ്യ സമയത്ത് വീട്ടിൽ ലൈറ്റുകൾ ഉപയോഗിക്കുക.

   

സന്ധ്യ ആയതിനുശേഷം സ്ക്രീൻ ടൈമുകൾ ഇല്ലാതാക്കുകയാണ് വളരെ ഉത്തമം. ഏറ്റവുംകുറഞ്ഞത് എട്ടുമണിക്ക് ശേഷം ഫോണും, ടിവി, ഡെസ്ക് ടോപ്പുകൾ എന്നിവ ഉപയോഗിക്കാതിരിക്കുക. അതുപോലെ തന്നെ രാത്രി സമയത്ത് ചെറിയ ബുക്കുകൾ വായിക്കുക അല്ലെങ്കിൽ ഡയറി എഴുതുക എന്നിങ്ങനെയുള്ള ശാന്തമായിട്ടുള്ള കാര്യങ്ങളിലേക്ക് മനസ്സിനെയും ശരീരത്തിനെയും നയിക്കുകയാണ് എന്നുണ്ടെങ്കിൽ നല്ല ഉറക്കം നിങ്ങൾക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *