മെയ് ഒന്ന് മോഹിനി ഏകാദശി ദിവസമായി ആചരിക്കുന്ന ദിവസമാണ്. സീതയെ കാട്ടിലുപേക്ഷിച്ച ശേഷം ശ്രീരാമൻ എടുത്ത വ്രതമാണ് മോഹിനി വ്രതം എന്നത്. വസിഷ്ഠ മഹാമുനിയുടെ ഉപദേശപ്രകാരമാണ് ശ്രീരാമൻ മോഹിനി വ്രതം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ശ്രീരാമനുമായി വളരെയധികം ബന്ധമുള്ള ഒരു വ്രതമാണ് മോഹിനി വ്രതം. ശ്രീരാമൻ മോഹിനി രൂപത്തിലേക്ക് ആവാഹിക്കപ്പെടുന്നതാണ് മോഹിനി വ്രതത്തിൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത് നിങ്ങളുടെ ജീവിതത്തിലുള്ള ഏത് ബുദ്ധിമുട്ട് മാറുന്നതിന് എന്ത് ആഗ്രഹം ആഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നത് വഴി അത് സാധിച്ചു കിട്ടുന്നതിനും, ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും മാറി കിട്ടുന്നതിന് ഉപകാരപ്രദമാകുന്നു.
അതുകൊണ്ടുതന്നെ മോഹിനി വ്രതം എടുക്കാൻ ആരും മടിക്കരുത്. എന്നാൽ മോഹിനി വൃതം എടുക്കുന്ന സമയത്ത് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കാനും പൂജകളും വഴിപാടുകളും ചെയ്യേണ്ടതായിട്ടുമുണ്ട്. ഇത്തരത്തിൽ കൂടുതലായി ഈ മോഹിനി വ്രത ദിവസങ്ങളിൽ പോയി പ്രാർത്ഥിക്കാൻ ഉചിതമായിട്ടുള്ളത് ശ്രീരാമ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളാണ്.
ഒപ്പം തന്നെ വ്രതം എടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുക മാത്രമല്ല ചെയ്യേണ്ടത് അന്നത്തെ ദിവസം പൂർണ്ണമായും ഭക്ഷണം വെടിയുകയോ പഴങ്ങൾ മാത്രം ഭക്ഷിക്കുകയോ ചെയ്യാം. അതോടൊപ്പം തന്നെ ഓം നമോ വാസുദേവായ ഭഗവതേ നമ ഓം നമോ നാരായണ, എന്ന മന്ത്രം ജപിച്ചുകൊണ്ടിരിക്കണം. ഈ മന്ത്രം അന്നത്തെ ദിവസം പൂർണ്ണമായും ജഭിച്ചുകൊണ്ട് വൃതമനുഷ്ഠിച്, സന്ധ്യാസമയത്ത് ക്ഷേത്രത്തിൽ പോയി വേണം നിങ്ങളുടെ വ്രതം മുറിക്കുന്നതിന്. ഇത്തരത്തിൽ വൃതം അനുഷ്ഠിച് പ്രാർത്ഥിക്കുക വഴി, ജീവിതത്തിലെ സകല ദൂരിതങ്ങളും ഇല്ലാതാക്കാനും നിങ്ങളുടെ ഏത് ആഗ്രഹം ആഗ്രഹിച്ചു പ്രാർത്ഥിച്ചു അത് നടക്കുന്നതിനും കാരണമാകുന്നു.